ഒറ്റപ്പാലം
മലയാള സിനിമയ്ക്ക് ഒറ്റ ഭൂപ്രദേശം, ഒറ്റപ്പാലം.
സംഘര്‍ഷങ്ങള്‍ക്ക് ഒറ്റ ക്ലൈമാക്സ്, ആത്മീയ പലായനം.
എല്ലാ നായികമാര്ക്കുമൊറ്റ ജാതി, തമ്ബുരാട്ടിക്കുട്ടി.
നായകന്മാര്ക്കൊറ്റ പ്പേര്, ഉണ്ണി.
മാറി വളരുന്ന നായികയ്ക്കൊറ്റ അന്ത്യം, നായകാലിംഗനം.
സ്ത്രീവിമോ ചനത്തി നൊറ്റ വസ്ത്രം, വെള്ള സാരി.
നായകന്മാ ര്ക്കൊറ്റ അന്വേഷണം, അച്ഛനാര്?
ഒറ്റ ഭാഷ, വള്ളുവനാടന്‍ .
വിഴുപ്പലക്കാന്‍ ഒറ്റ നദി, നിള.
സമാന്തര സഞ്ചാരികള്‍ ക്കൊറ്റ ചരിത്രം, അടിയന്തിരാവസ്ഥ.
ഒറ്റപ്പാലം മാത്രം പോരാ നദി കടക്കാന്‍
പാലത്തിനടിയില്‍ വെള്ളം ഒരുപാട് ഒ ഴുകിയിരിക്കുന്നു.
ഒറ്റപ്പാലത്തിന് സമാന്തരമായി മറ്റൊരു പാലം ഇനി എന്ന് ?
--- സന്തോഷ് കുമാര്‍ കാന
ഇത് ദഹിക്കാന്‍ വലിയ പടാണല്ലോ സുഹൃത്തേ ...
ReplyDeleteSimple alle bhaskareyta...ottappalam s the best palam
ReplyDelete