Pages

Saturday, March 11, 2017

ചിത്രം (chithram) /Biennale Kochi

 
                                                   -translation of Gulzar's poem from 'RAINCOAT'

ഏതു ഋതുവിന്റെ പ്രഹരമാണ് ചുവരിൽ തൂക്കിയിരുന്ന ഈ ചിത്രത്തെ വീഴ്ത്തിയത്?
മുമ്പൊരിക്കലും ഈ ചുവരുകളിൽ ഇത്ര ഈർപ്പമുണ്ടായിരുന്നില്ല, നോക്കൂ ഇപ്പോൾ വിള്ളലുകൾ പോലും വന്നിരിക്കുന്നു. വരണ്ട മുഖത്ത് കണ്ണുനീർ പോലെ ഈർപ്പം  ഈ ചുവരുകളിലൂടെ ഒലിച്ചിറങ്ങുന്നു.

മഴ മേൽക്കൂരയിൽ എന്തോ മന്ത്രിക്കുന്നുണ്ട്, ജനാലകളുടെ ചില്ലുകളിൽ എന്തോ കുറിക്കുന്നുണ്ട്, അടഞ്ഞ ജനാലകൾക്കു പിന്നിലിരുന്ന് തേങ്ങുന്നുണ്ട്.
മധ്യാഹ്നങ്ങൾ ശൂന്യമായ ചതുരംഗപ്പലകകൾ പോലെ.
നീക്കങ്ങളില്ല, നീക്കങ്ങളെ നയിക്കുന്ന സൂത്രങ്ങളില്ല.
പകൽ അവസാനിക്കുന്നില്ല, രാത്രിയായിട്ടുമില്ല
നിശ്ചലത മാത്രം
ഏതു ഋതുവിന്റെ പ്രഹരമാണ് ചുവരിൽ തൂക്കിയിരുന്ന ഈ ചിത്രത്തെ വീഴ്ത്തിയത്?
                     -സന്തോഷ് കാന 
                                               (picture courtesy: Tom Burckhardt)
listen to the poem in Gulzar's voice here:        
 https://www.youtube.com/watch?v=IIcG70WJkS4








3 comments: