Pages

Sunday, January 13, 2013

സ്ത്രീ (STHREE)


സ്ത്രീ ഒരു കായലാണ് , ശക്തമായ അടിയൊഴുക്കുള്ള കായല്‍.

സ്ത്രീ പലര്‍ക്കും വെറും പൊതിഞ്ഞ് വച്ച സമ്മാനം, വസ്ത്രങ്ങള്‍ സമ്മാനപ്പൊതികള്‍.



സ്ത്രീ ഒരു ചോദ്യമാണ്, അല്ല ഒരായിരം ചോദ്യം.

സ്ത്രീ ഒരു പരീക്ഷണമാണ്, പരീക്ഷണ വസ്തുവല്ല.

സ്ത്രീ പലര്‍ക്കും ഒരു സംഘടിത ശക്തിയല്ല, "ഭാരവാഹി" മാത്രം.



സ്ത്രീ ശരീരം ഒരു യുദ്ധ ഭൂമിയാണ്

അനേകം യുദ്ധാവേശങ്ങള്‍ കെട്ടടങ്ങിയ ഭൂമി.

കണ്ഡഗര്ജനങ്ങള്‍ ബാലിശങ്ങളായി നിപതിച്ച ഭൂമി.




സ്ത്രീ സാക്ഷിയാണ്--- പരാജിത വിപ്ലവകാരിക്ക്.
                                              ഭൗതികം നിരസിച്ച സന്യാസിക്ക്.
                                              അപക്വ ചഞ്ചല മനസ്സുകള്‍ക്ക്.
                                              പ്രത്യയശാസ്ത്ര ബൂമരാങ്ങുകല്ക്ക്.



ഓടി, ആടി, ആര്‍ത്തു തളരുന്ന
മീശവെച്ച കുട്ടികളെ വരവേല്‍ക്കുന്ന മന്ദസ്മിതം.



മറയ്ക്കുള്ളിലും ഒന്നും മറക്കാതെ സ്ത്രീ.

                                                                ------ സന്തോഷ്‌ കുമാര്‍ കാന

("സ്ത്രീ ശബ്ദം" എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച കവിത)           

1 comment: