Pages

Saturday, March 16, 2013

വാക്കുകളുടെ വാ തുറക്കുമ്പോൾ...(VAAKKUKALUDE VAA THURAKKUMPOL)


പയ്യന്നൂരിൽ മഹാത്മജി നട്ട മാവുണ്ട്, മഹാ'ത്മാവ്' തന്നെ!!

'നോം' ചോംസ്കിക്കൊരു നമ്പൂരിച്ചുവ!!


നഗരത്തിൽ ഒരു നരേന്ദ്ര മോഡി പകർപ്പ് --മോഡി സിറോക്സ്‌!!!!!!!!!! !!!.


അയലത്തെ ചേച്ചിക്കൊരു  'പെറ്റ് ' അനിമൽ !!


അരി വാങ്ങുമ്പോൾ കടക്കാരൻറെ ഉറപ്പ്  :

"നല്ല 'വേവ്' ലെങ്ങ്ത്ത് ഉള്ള അരിയാ" !!!


ഈജിപ്തിൽ ഡാഡിയും മമ്മി തന്നെ !!!


എന്റെ നാടകം കണ്ട വിമർശകൻ:
"പോരാ, പക്വത വേണം. വളരെ അ 'മെച്വറാ' "!!!


ടുണീഷ്യക്കാരിയുടെ അല്പവസ്ത്ര ചിത്രം കണ്ടമ്മാവൻ:
"ഇവൾ മിസ്‌ തുണി ഇശ്ശ്യാ " !!!


നഗരത്തിൽ കണ്ടു:
"ഒരു കോടിക്കൊരു വില്ല",
മുഖം തിരിച്ചു, കഴി 'വില്ല'!!!!


പരീക്ഷാതലേന്ന് വിദ്യാർത് ഥിയെ ഞാൻ ഫോണിൽ :
"ഞാൻ നിങ്ങൾടെ മകന്റെ ഇംഗ്ലീഷ് ടീച്ചറാ"
വിദ്യാർത്ഥിയുടെ അമ്മ സംശയത്തോടെ വാദിച്ചു:
"പക്ഷെ, ശബ്ദം മാഷിന്റെതാണല്ലോ" !!!!!!


വനിതാ ഒട്ടൊയിലിരുന്ന് സുഹൃത്തെന്നോട്:
"ഇതാണ് പെണ്‍ ഡ്രൈവ്"!!!!


മൊബൈൽ കടക്കരാൻ:
"വരൂ ചേട്ടാ വരൂ ... നല്ല പിടയ്ക്കുന്ന  മൊബൈലുണ്ട് ,നോക്കു "!!!


വാക്കുകളുടെ വാ തുറന്നാൽ
എത്ര പല്ലുകൾ, നിറങ്ങൾ, വിടവുകൾ, രൂപങ്ങൾ !!!

താഴേക്കിറങ്ങിച്ചെന്നാൽ എത്രയെത്ര
ഊടുവഴികൾ, അത്ഭുതങ്ങൾ !!!!!

                                                            --- സന്തോഷ്‌ കുമാർ കാനാ 









No comments:

Post a Comment