Pages

Sunday, October 20, 2013

സുഹൃത്തുക്കള്‍ (SUHRUTHUKKAL)


ചില സുഹൃത്തുക്കള്‍ ഒരിക്കലും കൈ വിടില്ല
കൂടെ നിന്ന് ചതിക്കും
ഒറ്റപ്പെടുത്തി ആഘോഷിക്കും
അസൂയകൊണ്ട് സ്നേഹിച്ച് "കൊല്ലും"

തെറ്റുകളെ, പരാജയങ്ങളെ അരിയില്‍ നിന്ന് കുത്തനെയെന്നപോലെ
പെറുക്കിയെടുക്കും, കാട്ടിക്കൊടുക്കും
വളര്‍ച്ചയില്‍ വേദനിക്കും
പ്രശംസാവചന മാലകളണിയിക്കും
മാറി നിന്ന് പരിഹസിക്കും
വര്‍ണ വസ്ത്രങ്ങളണിയിച്ച് ആര്‍ത്തു വിളിക്കും
പിന്നിലെ കീറലുകളെ കാട്ടിക്കൊടുത്ത് കൈകൊട്ടിച്ചിരിക്കും
പക്ഷെ കൈവിടില്ല!!

നിന്റെ വഴികളില്‍ എന്നും നിന്റെ കാല്പാടുകള്‍ക്കൊപ്പം അവരുടെ കണ്ണും, കാതുമുണ്ട്
നിന്റെ രീതികളെ അവര്‍ നിഷ്കരുണം അനുകരിച്ച് സ്വന്തമാക്കി നേട്ടങ്ങള്‍ കൊയ്യും
നിന്റെ വിത്തുകള്‍ അവരുടെ ഭൂമിയില്‍, അവരുടേതായി വളരുന്നത് നീ നിസ്സഹായനായി കാണും
അളവറ്റ "കൃതഘ്നത"യോടെ അവര്‍ നിന്റെ ചിന്തകളെ ഉപയോഗിക്കും
പക്ഷേ, കൈ വിടില്ല !!!

മദ്യ സദസ്സുകളില്‍ അവരെ അസൂയപ്പെടുത്തുന്നത് നിന്റെ ലക്കുകെട്ട ലഹരിയാണ്
ഒരു മദ്യത്തിനും അവരിലെ മരിച്ചു പോയ മനുഷ്യനെ ഉണര്‍ത്താന്‍ കഴിയില്ല!!!

നിന്റെ കാല്പാടുകൾ മായ്ച്ചു കളയാൻ അവർ ഒത്തു ചേരും

അവര്‍ എന്നും കൂടെയുണ്ട്, കൈവിടാതെ.
എന്നും കൂടെയുണ്ടാവും സ്നേഹിച്ച് കൊല്ലാന്‍!!!

                                  ---സന്തോഷ്‌ കുമാര്‍ കാനാ 


No comments:

Post a Comment