Pages

Saturday, November 16, 2013

വറ്റിയ നദി (VATTIYA NADI)


വറ്റിയ നദിക്കരയില്‍
വറ്റാത്ത കാത്തിരിപ്പുണ്ട്

കരയിലെ മരങ്ങള്‍ക്ക്
ഏതോ വിദൂര സന്ദേശത്തിന്റെ പ്രതീക്ഷയുണ്ട് 

നമ്മള്‍ നദിക്ക് കുറുകെയേ നടന്നിട്ടുള്ളൂ
നദിയുടെ കൂടെ നടന്നിട്ടില്ല

ഒരിക്കല്‍ ഒളിച്ചു തിളങ്ങിയ
വെള്ളാരം കല്ലുകളിലൂടെ നടന്നാല്‍
നദിയെ വരവേറ്റ കരഘോഷം കേള്‍ക്കാം
കരയുമായി പങ്കു വെച്ച കഥകളറിയാം

വറ്റിയ നദി
മരിച്ചവന്റെ മായാത്ത കാല്പാടാണ്.

                                 --- സന്തോഷ്‌ കുമാര്‍ കാനാ
                              (written at Chitwan, Nepal. Nov.2013)

No comments:

Post a Comment