Pages

Wednesday, November 27, 2013

തോണി (THONI)



തോണിയില്‍ കിട്ടിയ വസ്തുക്കള്‍ കൊണ്ട് 
ഞാനൊരു തോണിയുണ്ടാക്കി 

തോണിയില്‍ നിന്നെന്റെ തോണി
എന്നെ പലയിടത്തും കൊണ്ടുപോയി 

എല്ലാവര്‍ക്കും തോണി വെറും പാലമാണ്, 
പുഴയല്ല. 

എന്റെ തോണി നിര്‍മാണത്തില്‍ ഞാന്‍ 
മാറുന്ന ആളുകളും, സ്ഥലങ്ങളും 
അറിഞ്ഞില്ല 

എല്ലാവരും ചിരിച്ചേക്കാം 

ഈ തോണി തോണിയല്ല, 
തുഴയാണ്  !!!

                             --സന്തോഷ്‌ കുമാര്‍ കാനാ 

No comments:

Post a Comment