Pages

Tuesday, April 21, 2015

ആത്മഹത്യാക്കുറിപ്പ് (Aathmahathyaakkurippu)


ഞാനൊരു ആത്മഹത്യാക്കുറിപ്പെഴുതിയില്ലെങ്കിൽ
പരിഭവിക്കരുത്
അതിശയിക്കരുത്

ഇക്കാലം മുഴുവൻ എന്നെ തോളിലേറ്റിയ
എന്റെ വാക്കുകളിലേയ്ക്ക് നോക്കുക

വാക്കുകൾക്കിടയിലെ നിമിഷ ഹൃദയ സ്തംഭനത്തെ
അറിയുക

എന്റെ രചനകളിൽ, ചിത്രങ്ങളിൽ
ഞാനൊളിയ്ക്കാതെ ഒളിപ്പിച്ച
വേദനകളെ പുറത്തെടുക്കുക
മുറിവുകളെപരിശോധിക്കുക

ശിഥിലമായ മനസ്സിന്റെ വാക്കുകഷണങ്ങൾ
പെറുക്കിയെടുത്ത്, ചേർത്തുവെച്ച് നോക്കുക
ഒരു വാക്യം തെളിയും
ഒരു ചിത്രം
ദയവു ചെയ്ത് നോക്കൂ ....

എനിക്കിനി വേറൊരു ആത്മഹത്യാക്കുറിപ്പില്ല !!
                                    --- സന്തോഷ്‌ കുമാർ കാനാ

No comments:

Post a Comment