Pages

Wednesday, April 29, 2015

നിർമിതി (NIRMITHI)



പ്രതികൂല ശബ്ദങ്ങൾ നിശബ്ദമാക്കുക
കോണ്‍ക്രീറ്റ് കാട്ടിലെ ആ പക്ഷിക്കൂട് നിശബ്ദമായെറിഞ്ഞുടയ്ക്കുക
ചോര പൊടിയുന്ന ഒരു ഹൃദയമിടിപ്പ്‌ ആരും കേൾക്കാതെ നിർത്തുക
തീ തുപ്പുന്ന വാക്കുകളെ ആരുമറിയാതെ അണയ്ക്കുക

സുഗന്ധമില്ലാത്ത പൂക്കളും
ഉറക്കം കെടുത്താത്ത വാക്കുകളും
സുഖ നിദ്ര തരുന്ന ദൃശ്യങ്ങളും
ചോദ്യം ചെയ്യാത്ത വിരലുകളും മാത്രം
നിലനിർത്തുക

ശാന്ത സുന്ദര ലോക നിർമിതിയ്ക്ക് !!!?
                            --- സന്തോഷ്‌ കുമാർ കാനാ


No comments:

Post a Comment