Pages

Monday, August 24, 2015

ചോദ്യം (CHODYAM)

ഗർഭസ്ഥ ശിശുവിന്റെ സുഖ സുഷുപ്തിയാണ് ചില ചോദ്യങ്ങൾ
ചിലത് കത്തിയെരിയുന്ന ഫിലമെന്റ്
പൊട്ടിയ ബൾബിന്റെ ബാക്കി
ചിലത് പരിചയിച്ച് മുരടിച്ച
മുനയൊടിഞ്ഞ ആശ്ചര്യം

എത്രയോ അടഞ്ഞ വാതിലുകൾക്കുള്ള താക്കോൽ ദ്വാരം
അവളുടെ നെറ്റിയിൽ അവൾ പതിച്ച പരസ്യ ചോദ്യ ചിഹ്നം
പിടി മാത്രം ബാക്കിയായ പൊട്ടിയ കുട
നിരന്തരം മുഴങ്ങുന്ന ശംഖ്
ഭാരം താങ്ങിയിഴയുന്ന ഒച്ച്
പൊട്ടിയ താലിക്കഷണം
ബ്ലൗസിന്റെ ഒടുവിലത്തെ കുടുക്ക്


തന്നിലേയ്ക്ക് തന്നെ തിരിച്ചെത്തുന്ന ആശ്ചര്യം
ഇറ്റു വീഴുന്ന പ്രതീക്ഷ

ചുരുണ്ടു കിടക്കുന്ന ചോദ്യങ്ങളെ ഉണർത്തേണ്ടതുണ്ട്
ഇനിയും ഒരുപാട് ചോദ്യങ്ങളുണ്ട്
ചോദിക്കാനുണ്ട്.
               --- സന്തോഷ്‌ കുമാർ കാനാ


No comments:

Post a Comment