ഉറക്കം ഒരു ഫോട്ടോഗ്രാഫര്‍ !!!
അല്പം പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യിച്ച്
അല്പം തല ചെരിച്ച് , "ഓ കെ ... റെഡി "
ഉറക്കം ഒരു ദന്ത ഡോക്ടര്‍ !!!
വാ തുറപ്പിച്ച്, പല്ല് കാട്ടി ....
ഉറക്കം :
സഹയാത്രികരെ തമ്മിലടുപ്പിക്കുന്ന മനുഷ്യ സ്നേഹ സിദ്ധാന്തി .
ഗോഷ്ടികള്‍ കാണിപ്പിച്ച് ചിരി പരത്തുന്ന ഹാസ്യ സമ്രാട്ട് .
ഒരു വളവില്‍ ഒരു പക്ഷെ, ഒരു വഴിത്തിരിവാകാവുന്ന ഉറക്കം.
ഭൌതിക ജീവിത വൃത്തികളുടെ ആത്യന്ത ശൂന്യത വിളിച്ചറിയിക്കുന്ന ഉറക്കം.
അസഹ്യ കണ്‍ഠ ക്ഷോഭങ്ങള്‍ക്കും, ജാടകള്‍ക്കും, കത്തികള്‍ക്കും ചുട്ട മറുപടി, ഉറക്കം.
നേരെയിരിക്കുന്നവനെ ചെരിച്ചൊടിച്ച് വീഴ്ത്തുന്ന മദ്യം.
പരിഷ്കൃത മെത്താ ശയനങ്ങള്‍ക്കൊരു ജനകീയ ബദല്‍, "ഒറക്കം"!!!
എല്ലാ കറക്കങ്ങള്‍ക്കുമൊടുക്കം ഉറക്കം.
----- സന്തോഷ് കുമാര്‍ കാനാ