My Strength

what do you like about this blog?

Friday, December 27, 2013

ആത്മഹത്യ (AATHMAHATHYA)



നിരാശയുടെ, നഷ്ടസ്വപ്നങ്ങളുടെ
ഭാരം
ഒരാൾ
സീലിംഗ് ഫാനിൽ കെട്ടിയ
ലുങ്കി കൊണ്ടളന്നു.

ഹാർമോണിയത്തിന് ശ്വാസം പകർന്ന
കൈകൾ
ഒരാൾ
കയ്പുള്ള മദ്യത്തിൽ മരണം ചേർത്ത്
ഒരു മധുര കൊക്റ്റൈലിൽ
നിശ്ചലമാക്കി.

മരണം നമ്മെ ഒരു വെള്ളച്ചാട്ടം പോലെ
കൊതിപ്പിക്കുന്നു
ഒരു വേശ്യയെപ്പോലെ കണ്ണും, കയ്യും കാട്ടി
പ്രലോഭിപ്പിക്കുന്നു.

മൈതാനത്തെ കയ്യടി അവസാനിച്ചപ്പോൾ
പത്രമാധ്യമങ്ങളിലെ ചിത്രങ്ങൾക്ക്‌ നിറം മങ്ങിയപ്പോൾ
അലമാരയിലെ തുരുമ്പെടുക്കുന്ന സമ്മാനങ്ങൾ
വൃഥാ തേച്ചു മിനുക്കാൻ ശ്രമിച്ചപ്പോൾ
രാപകലുകൾ
ശൂന്യതയുടെ മൈതാന ദൃശ്യം ആവർത്തിച്ചപ്പോൾ
അയാൾ തീവണ്ടിയുടെ പാച്ചലിനൊപ്പം ചേർന്നു.
വർഷങ്ങൾക്കുമുൻപ്
താനെടുത്ത ഒരു പെനാൽറ്റി കിക്കിന്റെ പിരിമുറുക്കമായിരുന്നു അപ്പോൾ.

ആത്മഹത്യ ചെയ്യുന്നവർ പറയുന്ന ഭാഷ
ആർക്കും അറിയില്ല.

                                                              --സന്തോഷ്‌ കുമാർ കാനാ


Thursday, December 5, 2013

Winter Mornings


Winter Mornings deceive me with their late sunshine
                                           
                                                -Santhosh Kumar Kana

സാന്ത്വനം (SOLACE)



നിശാ ദുഖത്തിന്റെ 
ഗഹനാന്ധകാരത്തില്‍ നിന്ന് 
വലിച്ചെറിയപ്പെട്ട നിലവിളിയ്ക്കുള്ള  
സാന്ത്വന ഹസ്തമാണ് 
പ്രഭാത സൂര്യന്റെ 
ആദ്യ കിരണം.

                                      --- സന്തോഷ്‌ കുമാര്‍ കാനാ 

The first ray of the bright morning sun
is 
the hand of solace
to a wail hurled 
in the deep darkness of a nocturnal sorrow

                                                                 --Santhosh Kumar Kana

കവിത (Farmer's poetry)



വിയര്‍പ്പിന്റെ മഷി കൊണ്ട് 
കര്‍ഷകന്‍ 
മണ്ണില്‍ 
മനോഹര കവിത രചിക്കുന്നു 
                                                         --- സന്തോഷ്‌ കുമാര്‍ കാനാ 

Farmer 
with the ink of perspiration writes 
the finest poetry 
on land.

                                                       -- Santhosh Kumar Kana