My Strength

what do you like about this blog?

Tuesday, July 29, 2014

CAPTURING THE PRESENT MOMENT My insights on Shirley Toulson's poem

 

The poem in three stanzas talks about how moments are captured, preserved and have to be lived. 

What is a Photograph? a moment captured. Why do we capture moments? Because we know that once gone they never return, we can only keep them in our memory. Photograph is one of the ways to do that. The poem is so beautiful for its philosophical undercurrents and brevity of expression. 

Life is composed of fleeting moments. The speaker's mother in the poem used to laugh at one such lost moment in her life when she was twelve years old and went for a sea holiday with her cousins and the uncle captured that beautiful moment at the beach with the sea behind them. After the mother's death when the speaker looks at the photograph, she remembers her lost moments with her mother.Her mother is no more and she finds the present moment so much alive and profound that she becomes silent about it. All the while in the poem she has been talking about the past and when it comes to the present she becomes silent. What can we say about the present moment? Nothing. If you try to define it, understand it or talk about it, it passes. But we can easily talk about a past moment, define it, try to understand it or name it. But the only way to understand the present moment is to be with it, to live it.

The speaker purposefully mentions the photograph as "cardboard" in the first line of the poem as it is a mere object when looked at from a distance but as you go into the moment in it, it becomes more than an object, life itself.

When the speaker says, "the sea which appears to have changed less" there is a hint that everything else in the photograph has undergone change, meaning the people in the photograph. Life is a series of changes staged against the backdrop of Nature. It's not the feet that is transient but the moment. Moments will be lost in the tides of time. Meeting and parting happen once in the vast, infinite expanse of time.
                                                          ---Santhosh Kumar Kana



Here is the poem:

A PHOTOGRAPH

The cardboard shows me how it was

When the two girl cousins went paddling

Each one holding one of my mother’s hands,

And she the big girl - some twelve years or so.

All three stood still to smile through their hair

At the uncle with the camera, A sweet face

My mother’s, that was before I was born

And the sea, which appears to have changed less

Washed their terribly transient feet.



Some twenty- thirty- years later

She’d laugh at the snapshot. “See Betty

And Dolly,” she’d say, “and look how they

Dressed us for the beach.” The sea holiday

was her past, mine is her laughter. Both wry

With the laboured ease of loss.



Now she’s has been dead nearly as many years

As that girl lived. And of this circumstance

There is nothing to say at all,

Its silence silences.                 BY SHIRLEY TOULSON









Sunday, July 27, 2014

സ്വപ്നം (SWAPNAM)


ഇന്നലെ രാത്രി കണ്ട സ്വപ്നം സഫലമാകില്ലെന്നറിയാം.

പച്ച കുന്നിൻ ചരിവിലൂടെ വെളുത്ത കുതിരമേൽ വന്ന് എന്നെ കൈ പിടിച്ചുയർത്തി സാന്ധ്യ സൂര്യന്റെ പശ്ചാത്തലത്തിലേയ്ക്ക് മായുന്ന പതിവ് കാഴ്ചയല്ല.

ഒരു ട്രെയിൻ യാത്രയിൽ തുടങ്ങുന്ന പരിചയം ഒരു സൌഹൃദമായി വളർന്ന് പ്രണയത്തിലും, വിവാഹത്തിലും കലാശിക്കുന്ന ഒരു സാധാരണ സ്വപ്നം.

സ്വപ്നങ്ങളെ സാധാരണവും, അസാധാരണവുമാക്കുന്നതെന്താണ്?

ആ നീണ്ട സ്വപ്നം കഴിഞ്ഞിട്ടും എന്തോ എന്റെ മനസ്സ് പതിവുപോലെ ചിന്തകളിലൂടെ സഞ്ചരിച്ചു.

ഇന്നലെ എന്റെ സഹപാഠി വത്സലയുടെ വിവാഹമായിരുന്നു. വിവാഹങ്ങളിൽ പങ്കുചേരാൻ എനിക്ക് പൊതുവെ താല്പര്യക്കുറവുണ്ട്. വധുവിനെയും, വരനെയും പുതിയതായി പുറത്തിറങ്ങിയ ഒരു സിനിമയെപ്പോലെ വിമർശനവിധേയമാക്കുകയാണ് പലരുടെയും പ്രിയ വിനോദം. പിന്നെ ഒട്ടിച്ചു വെച്ച ചിരിക്കും, അഭിനന്ദന വാക്കുകൾക്കുമപ്പുറം അസൂയയിൽ നീറുന്ന മനസ്സുകളുടെ വീർപ്പുമുട്ടിക്കുന്ന സാന്നിധ്യം.

"നീയും വേഗം നോക്ക്" എന്ന് അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരമ്മായി പറഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. ഇതു പോലുള്ള അമ്മായി വർത്താനങ്ങൾ വിവാഹ വേളകളിൽ കേട്ടു മടുത്തെങ്കിലും വേദന കുറയുന്നില്ല. എന്തോ, വിവാഹം മാത്രമാണ് ഒരു പെണ്ണിൻറെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന തോന്നൽ എന്നിലും തോന്നി തുടങ്ങിയിരിക്കുന്നു!!!
പക്ഷേ, എന്റെ ശരീര പ്രകൃതി അതിന് തടസ്സമാണെന്ന് ആദ്യമായി കുത്തുവാക്കുകളിലൂടെ പറഞ്ഞത് എൻറെ അമ്മ തന്നെയാണ്.

"നിന്നെപ്പോലെത്തെ തടിച്ചികൾക്ക് എവിടുന്ന് ചെക്കനെ കിട്ടാൻ?"

എന്റെ അനിയത്തിയുടെ കല്യാണത്തിനാണ് ഞാൻ ഏറ്റവും വേദനിച്ചത്‌. അന്നൊരുപക്ഷെ ഏറ്റവും അധികം സഹതാപം പിടിച്ചു പറ്റിയ മറ്റൊരാൾ എന്റെ വീട്ടിൽ ഉണ്ടായിക്കാണില്ല. സഹതാപങ്ങൾക്ക് താപം അല്പം കൂടും, കുത്തുവാക്കിന്റെ സ്വഭാവമാണെങ്കിലും. പാവം അച്ഛൻ!! അന്ന് അനിയത്തിയെ കെട്ടിപ്പിടിച്ച് യാത്രയാക്കുമ്പോൾ കരഞ്ഞത് മുഴുവൻ എനിക്ക് വേണ്ടിയായിരുന്നുവെന്ന് മറ്റാർക്കുമറിയില്ല.

റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ പാടിത്തന്നിരുന്ന "വണ്ടീ ..വണ്ടീ ...നിന്നെപ്പോലെ ഉള്ളിലെനിയ്ക്കും തീയാണ്.."  എന്ന പാട്ട് എത്ര അന്വർത്ഥമാണ്.

അനിയത്തിയുടെ വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴാണ് അച്ഛൻ
മരിച്ചത്. ആഘോഷങ്ങളെ അധികം സ്നേഹിച്ചിരുന്നില്ല അച്ഛൻ. അത് ശരിവെയ്ക്കും പോലെ ഒരു വിഷുക്കാലത്താണ് കണിക്കൊന്ന പൂത്തു നിന്ന പറമ്പിന്റെ ഒരു കോണിൽ അച്ഛനെ ഞങ്ങൾ യാത്രയാക്കിയത്.
"ശിവരാമേട്ടന് ഒരു ചെറിയ നെഞ്ച് വേദന" അച്ഛന്റെ സഹപ്രവർത്തകൻ അറിയിച്ച പ്രകാരം ഞങ്ങൾ ആശുപത്രിയിലെത്തി. എന്റെ കൈ പിടിച്ച് അന്ത്യ ശ്വാസം വലിക്കുമ്പോൾ ആ കണ്ണുകളിൽ നനവുണ്ടായിരുന്നു. അതെനിയ്ക്ക് വേണ്ടിയായിരുന്നു, സഫലമാകാത്ത ഒരു സാധാരണ സ്വപ്നത്തിനുവേണ്ടി.

എന്റെ അനിയത്തിയ്ക്ക് എന്നേക്കാൾ അഞ്ചു വയസ്സ് കുറയും. വെളുത്ത്, മെലിഞ്ഞ ശരീരം. അവൾക്ക് മുത്തശ്ശിയുടെ ഭംഗിയാണെന്ന് എല്ലാരും പറയും.
ബാംഗ്ലൂരിലുള്ള അമ്മാവന്റെ എം ബി എ യ്ക്ക് പഠിക്കുന്ന മകൻ ഒരവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ തങ്ങിയ രണ്ടു നാളുകളിലാണ്‌ എന്റെ അനിയതിക്കാണ് ഒരുത്തമ സ്ത്രീയുടെ ലക്ഷണങ്ങളെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കിയത്. അത്താഴ നേരത്ത് ടേബിളിനടിയിലൂടെ അവരുടെ കാലുകൾ സംസാരിയ്ക്കുന്നത് ഞാൻ കണ്ടു.

ഞാൻ അന്ന് ഗ്രാജുഎഷന് പഠിക്കുന്ന കാലം. ബാത്ത് റൂമിലെ കണ്ണാടിയിൽ നോക്കി സ്വയം ശപിച്ച നാളുകൾ.

വത്സലയും, ഞാനും പ്രീ ഡിഗ്രി മുതലേ കോളേജിൽ ഒന്നിച്ചു പഠിച്ചവരാണ്.
അതു കൊണ്ടു തന്നെ അവളുടെ വിവാഹത്തിൽ കൂടാതിരിക്കാൻ നിവൃത്തിയില്ല.

പ്രീ ഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് പ്രണയത്തിന്റെ ആദ്യ പ്രതീക്ഷകൾ മനസ്സിൽ മുള പൊട്ടിയത്. കോളേജ് മാഗസിനിൽ ഞാനെഴുതിയ "മഴയുടെ കണ്ണീർ" എന്ന കവിത വായിച്ച് ഡിഗ്രിയ്ക്ക് പഠിച്ചിരുന്ന ബിജു എന്നെ അഭിനന്ദിച്ചു. കാന്റീനിൽ പോയി ചായ കുടിച്ചിരുന്ന് ഞങ്ങൾ ഏറെ നേരം സംസാരിച്ചു. ബിജുവിന് സ്ത്രീപക്ഷ എഴുത്തുകളോട് വലിയ താല്പര്യമാണ്. സിനിമയെക്കുറിച്ചും, സാഹിത്യത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും നീണ്ട സംസാരങ്ങളിലും, സംവാദങ്ങളിലും ബിജുവുമായി......

പ്രഭാതത്തെ ഞാൻ പ്രതീക്ഷകളോടെ കാത്തുനിന്നു. അന്ന് കോളേജ് എന്നാൽ ബിജുവും, ഒരുമിച്ചുള്ള സമയവും മാത്രം. ബിജു എന്നെ സ്നേഹിച്ചിരുന്നു, എനിക്കറിയാം. സിഗരറ്റിന്റെയും, മൂത്രത്തിന്റെയും നാറ്റമടിക്കുന്ന മൂത്രപ്പുരയുടെ പിന്നിൽ വെച്ച് ആദ്യം എന്റെ കൈ പിടിച്ചത് ഏതോ ഒരു സ്നേഹ സംഭാഷണം വാക്കുകളുടെ പരിമിതി അറിഞ്ഞപ്പോഴാണ്. പ്രണയത്തിൽ ശരീര സ്പർശത്തിന് തീർച്ചയായും വലിയ സ്ഥാനമുണ്ട്. അത് രണ്ടു കാലുകൾ തമ്മിലോ, കൈകൾ തമ്മിലോ മാത്രം മതി. പ്രണയത്തിന്റെ ലഹരിയിൽ എന്റെ ശരീരം ചെറുതായി. പാവം ബിജു!!! അവന്റെ അച്ഛനും, അമ്മയ്ക്കും ഒരു പക്ഷെ എന്റെ സ്ഥൂല ശരീരം മാത്രമാണ് കാഴ്ചയിൽപ്പെട്ടത് .
അതു കൊണ്ടു തന്നെ ബിജുവിന് "ഗുഡ് ബൈ" യും "വിത്ത് ലൗ" ഉം ഒരേ കാർഡിൽ ഒതുക്കേണ്ടി വന്നു. കരഞ്ഞ്, കരഞ്ഞ് മനസ്സ് മടുത്തു.

കഴിഞ്ഞയാഴ്ച വാലന്റീൻ ദിനത്തിൽ ഈ പ്ലാറ്റ്ഫൊർമിൽ പല ബെഞ്ചുകളിലായി കമിതാക്കളുടെ തിരക്കായിരുന്നു. Clerical ജോലിയുടെ മടുപ്പിനിടയിൽ ജനാലയിലൂടെ നോക്കിയപ്പോൾ കണ്ടത് ടൈറ്റ് ആയ ജീൻസിലും, ടോപ്പിലും തെളിഞ്ഞ ശരീര വടിവിൽ മുഖമമർത്തുന്ന ഒരു പയ്യനെയാണ്. എന്റെ ശരീരമൊന്നുണർന്നു. മുലക്കണ്ണുകൾ ഒരു വിരൽ സ്പർശത്തിന് കൊതിച്ചു. ആർത്തവത്തിൻറെതല്ലാത്ത നനവ് ഞാൻ വീണ്ടുമറിഞ്ഞു.

ആർത്തവം ഒരു വിഫല സ്വപ്നം പോലെയാണിന്ന്. ആർത്തവ രാത്രികളിൽ ഞാൻ വല്ലാതെ അസ്വസ്ഥയാകും. ആർക്കും വേണ്ടാത്ത ചോര ചിന്തൽ.

നീ നിന്റെ ശരീരം മാത്രമാണെന്ന് സ്ത്രീയെ സമൂഹം ഓരോ നിമിഷവും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു.

സ്ത്രീയുടെ മനസ്സിന്റെ ഭാരം, ആഴം താങ്ങാൻ ശക്തിയുള്ള പുരുഷന്മാരെ ഞാൻ കണ്ടിട്ടില്ല.

അങ്ങിനെയൊന്ന് ഞാനിന്ന് ആഗ്രഹിക്കുന്നില്ല. അത് വെറുമൊരു സ്വപ്നം മാത്രമായിരിയ്ക്കും !!!

                                                                        --സന്തോഷ്‌ കുമാർ കാനാ
                                                                          (an attempt to feel like a woman)

Thursday, July 24, 2014

Petrichor





You know why

You know why I still love you

For the tenderness you have imbibed in your cells
From your childhood
For that which you haven’t shared with anyone
That abstract you in you

Like the petrichor
My love you absorbed in your veins and released in the monsoon of our togetherness 

For your nostalgia, your longings for your childhood
For your bitumen like unseen tenderness and tears
For your gullible goodness


For your tears on my shoulders 
in moments of inexplicable intimacy
For my paternal pats, you on my lap

For the insatiable girl in your voice
The girl curled in the cosy lap of her mother
Your inscrutable loneliness

For the grit in your eyes
when we consecrated love with scandals

I can cup you in my palms like the rain drops, my love.


There’s something that doesn’t go away, dear
Something that doesn’t end
I can’t get over your innocence

If at all I summarise our love

It’s just the intangible that still remains to unfold.
                                  -santhosh kumar kana

Friday, July 18, 2014

അവൻ കാണുന്നത് (AVAN KAANUNNATHU)


അവന് ആകാശങ്ങളിൽ നിന്ന് 
മുഖങ്ങൾ തുറിച്ചു നോക്കുന്നത് കാണാം 
വഴിയരികിലെ അരണ്ട വെളിച്ചമുള്ള കുടിലിൽ 
തുറിച്ചു നോക്കുന്ന കുരുന്നു കണ്ണുകളിൽ 
വർഷങ്ങൾ കാണാം 

പുസ്തകങ്ങളിലെ വാക്കുകളിൽ നിന്ന് 
കണ്ണീരൊലിക്കുന്നതും 
വാക്കുകൾക്കിടയിലെ മുറിവുകളും കാണാം 
ചില വാക്കുകളിൽ രക്തക്കറയുണ്ട് 
ചിലതിൽ നിന്നും രക്തമുതിരുന്നു 
ചിലപ്പോൾ വാക്കുകൾക്ക് തീ പിടിക്കുന്നതും 
പുസ്തകം എരിയുന്നതും കാണാം 
അവൻ പൊട്ടിച്ചിരിക്കുന്നു
പൊട്ടിക്കരയുന്നു 

ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലിൽ 
വേദന വേരുകളിറങ്ങി വെള്ളം തേടുന്നു

അവന് കുപ്പയിൽ തിളങ്ങുന്ന രത്നങ്ങൾ കാണാം 
കീറിയ വസ്ത്രങ്ങളിലൂടെ തുറിച്ചുനോക്കുന്ന സത്യം കാണാം 

അർദ്ധ ചന്ദ്രൻ അവനെ വ്യാകുലനാക്കുന്നു 
അവന് വാക്കുകളുടെ വേദനയറിയാം, പിറവിയുടെ വേദന 

അവന്റെ ലഹരി ഒരു കുപ്പി മദ്യത്തിലോ 
അധികാര പീഠങ്ങളിലോ അല്ല 
അവന്റെ ശരീരം നിരന്തര ലഹരിയിലാണ് 
ലഹരിയുടെ അമൂർത്ത, അനന്ത ഓംകാരം 
അവനിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു 

കാറ്റിന്റെ മൃദുല സ്പർശത്തിലവൻ 
ആനന്ദ നിർവൃതിയിലാകുന്നു 
കിതയ്ക്കുന്ന, ഭീതിത മുഖങ്ങളിലവൻ
നിഷ്കളങ്കതയുടെ ലഹരിയറിയുന്നു 


അവന്റെ നൃത്തം ഒരു പാട്ടിൽ തുടങ്ങുകയോ, തീരുകയോ 
ചെയ്യുന്നില്ല 
അവന്റെയുള്ളിൽ നിരന്തരമായി ധ്വനിക്കുന്ന 
അശ്രാവ്യ സംഗീതമുണ്ട്, താളമുണ്ട് 

അവന് നക്ഷത്രങ്ങളിൽ മിന്നാമിനുങ്ങുകളെക്കാണാം 
വാഹന വെളിച്ചത്തിൽ പാത കടക്കാൻ 
കാത്തിരിക്കുന്ന തവളകളുടെ വേഗത അവൻ ഭയക്കുന്നു

നിലാവ് നിലത്ത് പായ വിരിച്ച് 
അവനോടൊപ്പം ശയിക്കുന്നു 

അവന്റെ സമയം നിങ്ങൾക്കപ്പുറത്താണ് 

നടക്കുമ്പോൾ അവന് ഭൂമിക്കടിയിലെ നിലവിളികൾ കേൾക്കാം 

അവൻ ഭൂമിയുടെ ഉപ്പാണ് 

അവന്റെ വഴികൾ,
അവന്റെ ഭാഷ നിങ്ങളറിയുന്നില്ല 

അവൻ കാണുന്നത് നിങ്ങൾ കാണുന്നില്ല.

                                                       ---- സന്തോഷ്‌ കുമാർ കാനാ











Thursday, July 17, 2014

നിന്നിലേയ്ക്ക്.... (NINNILEYKK)


കല്ലുടക്കിയ എത്ര വഴികളിലൂടെ 
തട്ടിയും, തടഞ്ഞും, വളഞ്ഞും, വലഞ്ഞും, തിരിഞ്ഞും 
ഒഴുകിയാണ് ഞാൻ 
നിന്നിലേയ്ക്കെത്തുന്നത് ?

ആരണ്യാന്ധകാരങ്ങളിലൂടെ 
മൃദുലമായി, ഭീതിയിൽ 
ഒറ്റയ്ക്കൊഴുകിയാണ് 
നിന്നിലേയ്ക്കെത്തുന്നത് ?

കുറുകെ നിന്ന എത്ര മണ്‍ തിട്ടുകൾ 
അലിഞ്ഞാണ് 
നിന്നിലേയ്ക്കെത്തുന്നത് ?

മണ്ണിടിച്ചിലുകളിൽ, മഴയിൽ 
കണ്ണു കലങ്ങിയും, നിറം മങ്ങിയും 
ഉയരങ്ങളിൽ നിന്നുമാഞ്ഞു പതിച്ചും 
ചിന്നിച്ചിതറിയുമാണ്‌ 
നിന്നിലേയ്ക്കെത്തുന്നത്

എത്ര രാപകലുകളുടെ, ഋതുക്കളുടെ 
സ്ഥൂല, സൂക്ഷ്മങ്ങളും, രൂപഭേദങ്ങളും,
എകാന്തതകളും, വേദനകളുമറിഞ്ഞാണ് 
നിന്നിലേയ്ക്കെത്തുന്നത്?

അടിയൊഴുക്കിലെ നിശ്വാസങ്ങൾ;
വിദൂര, നിഗൂഢ പർവത സ്രോതസ്സിൽ 
നിനക്കായി ഉറവിട്ട സ്നേഹ പ്രവാഹമായാണ് 
നിന്നിലേയ്ക്കെത്തുന്നത് 

വളർന്നും, പെരുത്തും,
മെലിഞ്ഞും, ഞെരുങ്ങിയും,
അടങ്ങിയും, ഒതുങ്ങിയും, കുനിഞ്ഞും,
താഴ്ന്നും, താണ്ടിയും, കവിഞ്ഞുമാണ് 
നിന്നിലേയ്ക്കെത്തുന്നത് 

നിന്നിൽ 
ഞാനും, നീയുമാകാതെ 
എന്റെ വേദനകളെ, സ്വപ്നങ്ങളെ,
നിറഭേദങ്ങളെ,
ഞാൻ കാത്തുകൊണ്ടുവന്ന സ്രോതശുദ്ധിയെ 
നീ 
ലയിപ്പിക്കുമ്പോഴാണ് 
നിന്നിലെത്തുന്നത്.


                                                    ----സന്തോഷ്‌ കുമാർ കാനാ



Wednesday, July 16, 2014

INVISIBLE SCARS



HOW DO YOU HEAL INVISIBLE SCARS?
Your nail scratches and brick bruises in my heart

HOW DO YOU BEAR AN INVISIBLE BAGGAGE?
The pain of your brutal disconnect

HOW DO YOU SHOW THE ORIGIN OF A VIOLENT OUTBURST?
The invisible, unsaid extremes of misery

HOW DO YOU UTTER YOUR INNOCENCE FROM A GAGGED MOUTH?
The arms of power that strangle you

HOW DO YOU REGAIN A BATTERED SELF-ESTEEM?
The ruthless comments that left you rootless

The invisible is visible only to the Invisible !!!
                                                   
                                                                ---Santhosh Kumar Kana

Thursday, July 3, 2014

THE ALCHEMY OF LOVE


While on my evening walk, a gentle breeze blew
lifting my spirits up
and i felt we were holding hands
I conversed with you
those endearing conversations with you in your absence
sans touch
heavy and intense with love
You came to me like the refreshing breeze on my humid evenings.

This is the alchemy of love

All the crude thoughts of suspicion,
of a lone, pensive lover
turn into gold when you come to me.

How I chirrup in joy when you come into my nest
in the dense where I sit brooding and waiting
Ah!! How you give wings to my spirits
Every cell in me comes alive.

How you lead me into light from the labyrinths of my dark hours
you alone can make me feel alive
Your love alone can light the flame of my soul
in the sanctum of my being.

We can't be two
We are one
Therefore we are.
Love You.......
                                      ----Santhosh Kumar Kana