My Strength

what do you like about this blog?

Friday, April 19, 2013

ഉറക്കം (URAKKAM)


ഉറക്കം ഒരു ഫോട്ടോഗ്രാഫര്‍ !!!
അല്പം പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യിച്ച് 
അല്പം തല ചെരിച്ച് , "ഓ കെ ... റെഡി "

ഉറക്കം ഒരു ദന്ത ഡോക്ടര്‍ !!!
വാ തുറപ്പിച്ച്, പല്ല് കാട്ടി .... 

ഉറക്കം :
സഹയാത്രികരെ തമ്മിലടുപ്പിക്കുന്ന മനുഷ്യ സ്നേഹ സിദ്ധാന്തി . 
ഗോഷ്ടികള്‍ കാണിപ്പിച്ച് ചിരി പരത്തുന്ന ഹാസ്യ സമ്രാട്ട് . 

ഒരു വളവില്‍ ഒരു പക്ഷെ, ഒരു വഴിത്തിരിവാകാവുന്ന ഉറക്കം. 
ഭൌതിക ജീവിത വൃത്തികളുടെ ആത്യന്ത ശൂന്യത വിളിച്ചറിയിക്കുന്ന ഉറക്കം. 

അസഹ്യ കണ്‍ഠ ക്ഷോഭങ്ങള്‍ക്കും, ജാടകള്‍ക്കും, കത്തികള്‍ക്കും ചുട്ട മറുപടി, ഉറക്കം. 

നേരെയിരിക്കുന്നവനെ ചെരിച്ചൊടിച്ച് വീഴ്ത്തുന്ന മദ്യം. 

പരിഷ്കൃത മെത്താ ശയനങ്ങള്‍ക്കൊരു ജനകീയ ബദല്‍, "ഒറക്കം"!!!

എല്ലാ കറക്കങ്ങള്‍ക്കുമൊടുക്കം ഉറക്കം. 


                                                                          ----- സന്തോഷ്‌ കുമാര്‍ കാനാ 




Sunday, April 7, 2013


²øá "³çGÞ" ÌçÏÞd·Ëß.




ØáWJÞX çÉGÏßW ÈßKí µÏùáçOÞZ ²ÞçGÞ èdÁÕùáæ¿ µâæ¿ ÎæxÞøÞ{ᢠ§øáKá Ø¢ØÞøߺîáæµÞIßøáKá. Õà¿í æµGáKÄßæa æºÜÕáµæ{AáùߺÞÃá. µWÎÃíÀÉJí ¥ÏÞZ §ùBßÏçMÞZ èdÁÕV ¦çÕÖæJÞæ¿ ¦ Õß×ÏJßæa µáøáAÝߺîí ®ÈßAí ÄKá.

R¥ÏÞç{,..²øá Õà¿í ÕºîíºßGáIí. ÎâKí ÈÞÜá ÜfJßæÜÞÄáAÞæÎKÞÏßøáKá ¦Æc¢ ÕߺÞøߺîÄí. ÉâVJßÏÞÏçMÞZ ÉÄßÎâKí ÜfÎÞÏß.ÈÜï Õà¿ÞÃá GÞ.....Q

R¥Äí ÖøßQ

R¦..ÈNæ{çMÞæÜæÏÞæA ØÞÇÞøÃAÞøX ÄæKÏÞÃá.ÕÜßÏ ÉæÃÞKáU ¦{ÜïÞ. Éæf ®Lá æºÏîÞ......Õà¿í ®ÜïÞVAᢠÕ{æø dÉÇÞÈçÜï...Q

RÉßæK..?Q

R¥ÄÞ.....ÉáUß æµÞùºîí ÎÞÈØßµ Õß×ÎJßÜÞÃá..¾ÞX §BæÈ ØÎÞÇÞÈßMßAáµÏÞÏßøáKá……….§¿çJÞGçÜï..?R

Q¥æÄR.

QÕÜc µ×í¿¢ ÄæKÏÞ.R

R®Lí?Q

 R¥ÜïÞ,,,èÉØÏßæÜïCßW.....

 R²ÞQ

ÉßæK, ÈNZæAÞæA ®dÄ µßGÞÈÞ?Q

RÕÜßÏ µ×í¿¢ ÄæK....¥ÄÞ¦ Õ{ÕàKí ®¿çJÞGíQ

R¾ÞX Õà¿í æÕºîá çGÞ... øIí æµÞÜïÞÏß.¥Kí ÄæK ®ÈßAí ÈÞÜá ÜfÞÏß.  ØÞÇÈBæAÞæA ®dÄ æÉGKÞ æÕÜ µÏùÃÄí?......

æºÜæMÞæA øÞdÄß ÎâdÄæÎÞÝßAÞX ®ÃàxÞW ÉßæK ²ùAâÜï. §BçÈ æµ¿Kí ¦çÜÞºßAá¢. ÍÞøc çºÞÆßAá¢, ®LÞ ¦çÜÞºßAíKÄí?...¥Õç{Þ¿í ¯Ïí.. ²KâÜïÞKí ÉùÏá¢

R§Õßæ¿ ÈßVJßÏÞW ÎÄßQ

QÖøßµÞÃÞ¢R

Õà¿ßKí ÎáKßW §ùAßÕßGí Äßøߺîí µáÜáBß µÏx¢ µÏùß çÉÞµáK ³çGÞæÏ ¾ÞX µáùºáçÈø¢ çÈÞAßÈßKá.

…………..ØçLÞ×í µáÎÞV µÞÈÞ

Saturday, April 6, 2013

ബിര്‍ളാ ഹൗസില്‍ പിതാവിനൊത്ത് ...(at Birla House Malayalam)


"ബാപ്പുജിയെ എന്തിനാണഛ്ചാ വെടിവെച്ചു കൊന്നത് ?"
സ്ഥലം കാണാനെത്തിയവരുടെ കൂട്ടത്തില്‍ നിന്ന് ഒരു കുട്ടി ചോദിച്ചു. 

അവന്റെ ചോദ്യത്തിന് മുന്നില്‍ അനുഭവങ്ങളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയും, വിഘടിത ജീവിത കാഴ്ച്ചപ്പാടുകളുടെയും ലോകങ്ങള്‍ വരണ്ടു കിടന്നു. 

"ബാപ്പുജി ഒരു കണ്ണാടിയായിരുന്നതുകൊണ്ട്. നമുക്ക് നേരെ പിടിച്ച എത്ര കണ്ണാടികളാണ് നമ്മള്‍ തച്ചുടച്ചത് ?"

അയാള്‍ വികാരാദ്രനായി. 

"പാവം ബാപ്പുജി. ബാപ്പുജിയുടെ കയ്യില്‍ ആയുധങ്ങളൊന്നുമില്ലായിരുന്നു, അല്ലേ അഛ്ചാ ?" 

തന്റെ കയ്യിലെ കളിത്തോക്ക് മാറോട് ചേര്‍ത്തു പിടിച്ച് കുട്ടി പറഞ്ഞു. 


"അല്ല മോനേ. ബാപ്പുജിയുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു . ഒരു പക്ഷേ, തോക്കിനെക്കാളും, വാളിനേക്കാളും ശക്തമായവ. കാണാത്ത ആയുധങ്ങളാണ് കാണുന്നവയെക്കാള്‍ ശക്തം. അഹിംസയും, സത്യാഗ്രഹവുമൊക്കെ എത്ര തീവ്രമായ ആയുധങ്ങളാണ്? പക്ഷേ, അവ അക്രമത്തിന്റെ, ഹിംസയുടെ ആയുധങ്ങളല്ല. അങ്ങിനെയാണെന്ന് നമുക്ക് തോന്നുന്നത് നമ്മുടെ മലിനമാക്കപ്പെട്ട മനസുകൊണ്ടാണ് . അതുകൊണ്ടാണ് നമ്മള്‍ പ്രകൊപിതരാകുന്നത്. ബാപ്പുജിയെ വെടിവെച്ചുകൊണ്ടേയിരിക്കുന്നത് . നീയും വലുതാകുമ്പോള്‍ ചിലപ്പോള്‍ ഇതുപോലെ പ്രകോപിതാനായേക്കാം. ബാപ്പുജിയെ വെടി വെച്ചേക്കാം . സത്യത്തില്‍ നമ്മള്‍ വളരുകയല്ല, മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . "

"ആരാ അഛ്ചാ ബാപ്പുജിയെ വെടിവെച്ചു കൊന്നത് ?"


"ആരെങ്കിലുമാവട്ടെ. ഒരര്‍ത്ഥത്തില്‍ നമ്മുടെയൊക്കെ അഹന്ത . ബാപ്പുജി മരിക്കുന്നില്ല. ഇത് ബാപ്പുജിയുടെ സ്മാരകമല്ല. നമ്മുടെ ഓരോരുത്തരുടെയും സ്മാരകമാണ് . നമ്മള്‍ മാനസികമായി വളരുന്നേയില്ല. അതിനാല്‍ നമ്മളൊക്കെ നിശ്ചലമായ, നിര്‍ജീവമായ ശവ കുടീരങ്ങളാണ് . ബാപ്പുജി എന്നും ജീവിക്കുന്നു."

പിതാവിന്റെ മുറിയില്‍ നിന്ന് മരണത്തിലേക്കുള്ള കാല്പാടുകള്‍ അവിടെ നിര്‍മിച്ചിട്ടുണ്ട്. "നൈന്‍ അവേഴ്സ് റ്റു  രാമാ" എന്ന സിനിമയില്‍ കണ്ട കോലാഹലങ്ങളൊന്നും അവിടെ സംഭവിച്ചിരിക്കാനിടയില്ല. തികച്ചും സ്വാഭാവികമായ ഒരു സംഭവം പോലെ പിതാവിന്റെ മരണം എന്ന് വെളിപ്പെടുന്നത് വല്ലാത്തൊരനുഭവം തന്നെ. 

ബിര്‍ളാ ഹൗസിലെ വേപ്പിന്‍ മരങ്ങളിലും, പന മരങ്ങളിലും ആ അമൂര്‍ത്ത സാന്നിധ്യത്തിന്റെ ഇളം കാറ്റ് വീശി. 

അഛ്ചന്‍ പറഞ്ഞതൊന്നും പൂര്‍ണമായി മനസ്സിലാകാതെ കുട്ടി മുറിയില്‍ നിന്നും വെടിയേറ്റിടം വരെയുള്ള പിതാവിന്റെ കാല്പാടുകളില്‍ തുള്ളിച്ചാടി നടന്നു. 

                                     -- സന്തോഷ്‌ കുമാര്‍ കാനാ   
read it in English here:
https://somatmika.blogspot.in/2012/01/with-father-at-birla-house.html?m=1 



ഛര്‍ദി (CHHARDI)


ലോഹിതാക്ഷന്‍ പ്രീഡിഗ്രി പാസായി.
ബിരുദത്തിന് സാഹിത്യമെടുത്ത് പഠിക്കാനാണ് അവന്‍ നിര്‍ബന്ധിക്കപ്പെട്ടത്‌ .
ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി.
ലൈബ്രറിയിലെ സ്ഥിരം സന്ദര്‍ശകനായി.

പെട്ടെന്നാണ് അവന് ഛര്‍ദി പിടിപെട്ടത്‌. അനിയന്ത്രിതമായ ഛര്‍ദി.
എവിടെ രണ്ടു മൂന്നു പേര്‍ കൂടിയിട്ടുണ്ടോ അവിടെ ഛര്‍ദിക്കും.

ഒരു ദിവസം ഒരു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടി വന്നു. അവിടെയും വന്നു ഭീകരമായ ഛര്‍ദി.
പക്ഷെ, ഛര്‍ദിയില്‍ അവന് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. മറിച്ച് അത് തന്റെ വ്യക്തിത്വത്തെ വ്യത്യസ്തമാക്കുന്ന ഒന്നായി അവന്‍ കരുതി.

പിന്നീടാണ് അവന്‍ അറിഞ്ഞത് അവന്റെ കൂടെ പഠിക്കുന്ന ചിലര്‍ക്കും ഛര്‍ദിയുണ്ടെന്ന്.

അവര്‍ ഒന്നിച്ചുകൂടി ഛര്‍ദിച്ചു. ഛര്‍ദിയില്‍ ആനന്ദം കൊണ്ടു.

ലോഹിതാക്ഷന്‍ ഒരു ദിവസം ഒരു ഡോക്ടറെ കണ്ടുമുട്ടി.
ഡോക്ടര്‍ അവനെ ഉപദേശിച്ചു :
"ദഹനം ശരിയാവാത്തത് കൊണ്ടാണ് . അതുമിതും വാരിവലിച്ചു തിന്നരുത്. നന്നായി ദഹിക്കണം."

ലോഹിതാക്ഷന്‍ ഡോക്ടറുമായി നിരന്തരം ബന്ധപ്പെട്ടു. 
അവനില്‍ വലിയ മാറ്റമുണ്ടായി. 
ഛര്‍ദി മാറി. വീട്ടിലിരുന്ന് മൌനമായി വല്ലതും വായിച്ചിരിക്കും. എന്തെങ്കിലും കുത്തിക്കുറിക്കും. 
ഛര്‍ദിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും വിനയത്തോടെ പിന്മാറും. 

ഛര്‍ദിക്കുന്നവരുടെ പടങ്ങള്‍ പത്രങ്ങളിലും, മാസികകളിലും അടിച്ചു വന്നു. ലോഹിതാക്ഷന്‍ ചിരിച്ചു കൊണ്ട് അവ നോക്കും. 

ഡോക്ടറും, ലോഹിതാക്ഷനും നടന്നു. ദഹനത്തിന്റെ മൂര്‍ത്ത രൂപങ്ങളായി, ഛര്‍ദിയുടെ മൂക സാക്ഷികളായി. 


                                                                     --- സന്തോഷ്‌ കുമാര്‍ കാനാ