My Strength

what do you like about this blog?

Sunday, November 20, 2016

കള്ളവണ്ടി അഥവാ കാവ്യശകടം


എറണാകുളത്തുവെച്ചാണ് ഈ കവിയെ പരിചയപ്പെട്ടത്. അയാളുടെ  'കള്ളവണ്ടി’ എന്ന പുസ്തകം ഏറ്റുവാങ്ങിയതോടെ ബന്ധം മുറുകി. അധ്യാപകനും യാത്രികനും കവിയും നടനും മിമിക്രിയാകാരനും ഒക്കെയാണ് സന്തോഷ്. സിനിമ സ്വപ്നത്തിലുള്ളതായും കണ്ണുകളുടെ ലക്ഷണം കൊണ്ട് കാണാൻ കഴിഞ്ഞു. കള്ളവണ്ടി എന്ന വാക്കിൽ തന്നെ കവിത കണ്ടു. കവിതക്ക് എന്തിന് ടിക്കറ്റ്? കവിതയിൽ റിസർവേഷൻ ഉണ്ടോ? ടീ ടീ ആർ വന്ന് നമ്മുടെ പ്രാതലുകളെ അസ്വസ്ഥമാക്കേണ്ടതുണ്ടോ? ബർത്തും ഡെത്തും ഒന്നുതന്നെയായ ഈ കാവ്യശകടത്തിലേക്ക് ഉടുമ്പിനെപ്പോലെ പിടിച്ചുകയറുന്നവനാണ് യഥാർത്ഥ കവി... ഇടക്ക് വണ്ടിയിൽ നിന്ന് മുകളിലോട്ട് ലംബമാനമായി ഉയർന്ന് ആകാശത്ത് പറന്നുനടക്കാനും ഈ കള്ളവണ്ടിക്കാരന്  കഴിയുന്നുണ്ട്.
                                          -ശ്രീകുമാർ കരിയാട്/Sreekumar Kariyad

Thursday, November 17, 2016

"കാഠ്മണ്ഡു"-എ ജേർണീ ത്രൂ കാഠ്മണ്ഡു' ഗ്രീൻ ബുക്ക്സ് സന്തോഷ് കാന

ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയ സന്തോഷ് കാനയുടെ "കാഠ്മണ്ഡു"-എ ജേർണീ ത്രൂ കാഠ്മണ്ഡു'  എന്ന പുസ്തകം നേപ്പാളിനെയും, കാഠ്മണ്ഡുവിനേയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥമാണ്. ഇതൊരു സാധാരണ യാത്രാ വിവരണമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ളീഷ് അധ്യാപകനായ സന്തോഷ് തന്റെ മൂന്നു വർഷത്തെ നേപ്പാൾ ജീവിതകാലത്ത് നേരിട്ട് കണ്ടറിഞ്ഞ ഭൂപ്രദേശങ്ങളും, ജീവിതങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. തന്റെ ഔദ്യോഗിക സ്വത്വത്തിന്റെ പരിമിതികളെ സാഹസികവും, സര്ഗാത്മകവുമായ വിവിധ പ്രവർത്തനങ്ങളിലൂടെ മറികടക്കുകയും, സമ്പന്നമാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇരുപത്തി മൂന്നു അധ്യായങ്ങളുള്ള ഈ പുസ്തകത്തിലെ ഒരു പ്രധാന അദ്ധ്യായം മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട "യോദ്ധാ" എന്ന സിനിമയിലെ ഉണ്ണിക്കുട്ടനെ (അക്കോസോട്ടോ) അദ്‌ഭുതകരവും, സാഹസികവുമായ യാത്രകളിലൂടെ, അന്വേഷണങ്ങളിലൂടെ സന്തോഷ് ആ സിനിമ പുറത്തിറങ്ങി ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തിയ വിശേഷങ്ങളുമാണ്. വായനക്കാരെ സഹയാത്രികരാക്കുന്ന രചനാവൈഭവത്തെ ഈ പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ.കെ.എൻ.ഷാജി പ്രത്യേകം എടുത്തു പറയുന്നുണ്ട്. നേപ്പാൾ സന്ദർശിക്കുന്നവർ തീർച്ചയായും കയ്യിൽ കൊണ്ടുപോകേണ്ട പുസ്തകം തന്നെയാണിത്. വില: 135/-
visit the facebook page for the book:
https://www.facebook.com/AjourneythroughKathmandu/ 

Sunday, November 13, 2016

സ്വപ്നം (Swapnam): translation of Gulzar's poem KHWAAB

 
അതി രാവിലെ ഒരു സ്വപ്‍നം കതക് തട്ടിയപ്പോഴാണറിഞ്ഞത്
അതിർത്തിയുടെ അപ്പുറത്തു നിന്നാരൊക്കെയോ വന്നിരിക്കുന്നു.
കണ്ണുകളിൽ ഏറെ നിരാശയുണ്ട്
മുഖമൊക്കെ വാടിയിരിക്കുന്നു
കയ്യും കാലും കഴുകി അവർ ഉമ്മറത്തിരുന്നു
പിന്നെ അടുപ്പുകൂട്ടി ചപ്പാത്തിയുണ്ടാക്കി
ഭാണ്ഡത്തിൽ നിന്നും പോയ വിളവെടുപ്പിലെ
ശർക്കര പുറത്തെടുത്തു.

കണ്ണു തുറന്നപ്പോൾ ആരെയും കണ്ടില്ല
കൈ നീട്ടിയപ്പോൾ അടുപ്പിന്റെ ചൂട് തട്ടി,
നാവിൽ ശർക്കരയുടെ മധുരം ബാക്കിയുണ്ട്

സ്വപ്നമായിരുന്നിരിക്കണം
സ്വപ്നം തന്നെ

അറിഞ്ഞു
ഇന്നലെ രാത്രി അതിർത്തിയിൽ വെടിയുണ്ടകൾ ഏറ്റുമുട്ടിയത്രെ
ഇന്നലെ രാത്രി അതിർത്തിയിൽ ചില സ്വപ്‌നങ്ങൾ കൊല്ലപ്പെട്ടുവത്രെ.

-സന്തോഷ് കാന / santhosh kana 

Here is my recitation of the Hindi poem by Gulzar:
https://soundcloud.com/kanasanthosh/gulzars-poem-khwaab-in-my-voicesanthosh-kana 

Wednesday, November 9, 2016

The Deccan Chronicle about Santhosh Kana's book KATHMANDU

                             The Deccan Chronicle, Kochi. 9th November, 2016 (Wednesday)

The Himalayan Times about Santhosh Kana's book, KATHMANDU

                                                        6th November, 2016 (Sunday)

Tuesday, November 1, 2016

KATHMANDU a Travelogue by Santhosh Kana

My new book, KATHAMANDU, a travelogue in Malayalam has been published. I cherish my three years' stay in Nepal and the love and affection shown by the people of Nepal. My book is based on my travels during those three years. The book has twenty three chapters and two of them are about the Malayalam film YODHA released in the year 1992 which was about a mystic bond between the protagonist and a Buddhist monk in Nepal. I was able to discover the actors and locations of the film like a miracle almost after two decades of its release. The book has been published by one of the leading and reputed publishers of Kerala, Green Books. The preface to the book is written by Shri.K.N.Shaji, a renowned journalist and writer. 
                                                                
This book, I am proud to say, is the first book written in Malayalam about Nepal/Kathmandu in detail. I thank KVS (Kendriya Vidyalaya Sangathan) for giving me the prestigious opportunity to serve abroad. I thank the Embassy of India, Kathmandu, Nepal for extending warm welcome and great support at Kathmandu during the tenure. My beloved students, their parents, my dear colleagues and staff at Kv Kathmandu. Love you all. The families and friends of Kathmandu who treated me like a family member and pampered my love for travelling, traditional food and music. The Malayalees at Kathmandu for giving me great support and motivation by putting me in the limelight always in literary and cultural activities. My love to all the people who in various ways helped me explore a lot without and within. I don't dare claim to have discovered the beautiful country Nepal. It is such a vast and beautiful country with myriad culture, customs and tribes. Please take my book as my token of love and gratitude to Nepal, the country of eternal beauty and mystic charm. I would love to repeat the tourism tagline: Once is not enough. 

To buy the book online click here: