അമ്മ വർഷങ്ങളായി
മുറ്റമടിക്കുന്നു,
കുനിഞ്ഞും, നിവർന്നും, മുറ്റത്തിന്റെയറ്റം നോക്കിയും,
നിശ്വസിച്ചും
അയഞ്ഞു പോകുന്ന ചൂലിനെ ചേർത്തു പിടിച്ചും
അമ്മ മുറ്റമടിക്കുന്നു.
ഓരോ പ്രഭാതവും
ഓരോ കാല്പാടിന്റെ,
കാലൊച്ചയുടെ പ്രതീക്ഷയാണ്.
ഉണങ്ങി, കൊഴിഞ്ഞ ഇലകൾ
കൊണ്ട് കാല്പാടുകൾ മറഞ്ഞ,
പൂക്കളങ്ങൾ ചിതറിയ
മുറ്റമടിക്കുന്നു അമ്മ.
മുറ്റമടിക്കൽ ഒരു മുഖപുസ്തക
ചുവരെഴുത്താണ്, ചിത്രമാണ്
അമ്മയെഴുന്നേൽക്കുന്നത് തന്നെ
മുറ്റമടിക്കാനാണ് !
-സന്തോഷ് കാന