എന്റെ ബാല്യ കാലം ചെലവഴിച്ച
ആ തറവാടിന്റെ ഉമ്മറത്തിരുന്നാല്‍ കാണുന്ന പുഴത്തീരത്ത്
എല്ലാമുണ്ട്
എല്ലാം
ഈ കാലം കൊണ്ടോടിയളന്ന ദൂരങ്ങള്‍
വര്‍ഷങ്ങളിലൂടെ മിനുക്കിയെടുത്ത വാക്കുകള്‍
മനസ്സുകളുടെ ഉരസലിലൂടെ പഠിച്ചെടുത്ത പാഠങ്ങള്‍
വേദനയിലൂടെ തെളിഞ്ഞുവന്ന ജീവിത കാഴ്ചപ്പാടുകള്‍
ശരീര ഗന്ധങ്ങളിലൂടെ, ബന്ധങ്ങളിലൂടെ
ഉരച്ചെടുത്ത ജ്ഞാനാഗ്നി
എല്ലാം അവിടെയുണ്ട്
കല്‍ക്കത്ത, ഡല്‍ഹി, നേപ്പാള്‍.....
നഗരത്തിന്റെ പൊടിപിടിച്ച യാന്ത്രികത, മാന്ത്രികത
എല്ലാവരും അവിടെയുണ്ട്
എല്ലാ ഭാഷക്കാരും, വിവിധ ഭാഷാഗന്ധം പടര്‍ത്തുന്ന സ്ത്രീകള്‍
അവരുടെ നഗ്നതയുടെ ആഴം, ഗൃഹാതുരത്വം
പലരും പങ്കുവെച്ച കഥകളുടെ, വ്യഥകളുടെ ആര്‍ദ്രത
ഓരോ യാത്രയും, മൂര്‍ത്തവും, അമൂര്‍ത്തവും
ആ പുഴക്കരയെ ആഴത്തിലറിയലാണ് .
---സന്തോഷ് കുമാര്‍ കാനാ
No comments:
Post a Comment