വിറ്റുപോയ എന്റെ കാർ
പഴയ കാമുകി
ചില വരികളിലെ, വഴികളിലെ നെടുവീർപ്പാണ്
പഴയ കാമുകി
എനിക്ക് സുഗന്ധമില്ലാത്ത പൂവാണ്
എനിക്കിന്ന് പാകമാവാത്ത എന്റെ വസ്ത്രം
പഴയ കാമുകി
മുറിവുണങ്ങിയ ഒരു പഴയ അപകടം
ഇന്ന് പൊള്ളയായ ഒരു പഴയ വാക്കസർത്ത്
പഴയ കാമുകി
വിസ്മൃതിയിലായ ഒരു പഴയ പാതയാണ്
പണ്ട് മയക്കിയ, ഭയക്കിയ ഒരു പ്രേത കഥ
പഴയ കാമുകി
മനപ്പാഠമായ ഒരു വിരസ കാവ്യം
അതിജീവിച്ചൊരാത്മഹത്യ, പ്രതികാരം.
പഴയതുപോലെ പഴയതായി മറ്റൊന്നില്ല !
-- സന്തോഷ് കുമാർ കാനാ
പഴയ കാമുകി
ചില വരികളിലെ, വഴികളിലെ നെടുവീർപ്പാണ്
പഴയ കാമുകി
എനിക്ക് സുഗന്ധമില്ലാത്ത പൂവാണ്
എനിക്കിന്ന് പാകമാവാത്ത എന്റെ വസ്ത്രം
പഴയ കാമുകി
മുറിവുണങ്ങിയ ഒരു പഴയ അപകടം
ഇന്ന് പൊള്ളയായ ഒരു പഴയ വാക്കസർത്ത്
പഴയ കാമുകി
വിസ്മൃതിയിലായ ഒരു പഴയ പാതയാണ്
പണ്ട് മയക്കിയ, ഭയക്കിയ ഒരു പ്രേത കഥ
പഴയ കാമുകി
മനപ്പാഠമായ ഒരു വിരസ കാവ്യം
അതിജീവിച്ചൊരാത്മഹത്യ, പ്രതികാരം.
പഴയതുപോലെ പഴയതായി മറ്റൊന്നില്ല !
-- സന്തോഷ് കുമാർ കാനാ
No comments:
Post a Comment