My Strength

what do you like about this blog?

Wednesday, November 4, 2015

ചരിത്രം (CHARITHRAM)


മനസ്സിന്റെ കടലിലാണ് കപ്പൽച്ചേതം
വിചാരങ്ങളുടെ സമാന്തര സഞ്ചാരങ്ങളിലാണ് പാളം തെറ്റൽ
പടുത്തുയർത്തിയ സ്വപ്ന സൌധങ്ങളിലാണ് ഭൂമി കുലുക്കം
നിരന്തരം നിർമിച്ചു കൊണ്ടിരിക്കുന്ന മതിലുകളാണ്
തകർന്നു വീഴുന്നത്
ഉറച്ച് നില്ക്കുന്ന വിശ്വാസങ്ങൾക്കടിയിലാണ് മണ്ണൊലിപ്പ്

കാണാത്ത എത്രയോ ഭൂമികുലുക്കങ്ങളുണ്ടുള്ളിൽ
അശ്രാവ്യമായി നിലം പതിച്ച മിനാരങ്ങൾ
അദൃശ്യമായി രക്തം വാർന്നു പോയിക്കൊണ്ടിരിക്കുന്ന മുറിവുകൾ

പെരുവിരലുകൾ മുറിച്ചും
കൊക്കിൽ വാക്കുകളെ ഞെരുക്കി നിശബ്ദമാക്കിയും
നിങ്ങൾ നിർമിക്കുന്നു...
വർത്തമാനം,
ചരിത്രം!!
                                     --- സന്തോഷ്‌ കുമാർ കാനാ


No comments: