My Strength

what do you like about this blog?

Tuesday, March 1, 2016

അശ്രാവ്യം (Ashraavyam)പാതി ജീവൻ വെച്ച് തുരുമ്പെടുക്കുന്ന
ഗിറ്റാറുണ്ട് ഒരു മൂലയിൽ

തൊടുക്കുവാൻ ധനുസ്സില്ലാതെ
സ്നേഹത്തിന്റെ ആവനാഴിയുണ്ട് കുനിയുന്ന ചുമലിൽ

ഒന്നു തട്ടിയാലുണരുന്ന സ്വപ്നങ്ങളുണ്ട്
ആലസ്യത്തിന്റെ കമ്പിളിക്കുള്ളിൽ

ജ്വലിക്കുന്ന വാക്കുകളും, ചിന്തകളും
രജസ്വലയെപ്പൊലെ പുറത്തു നില്ക്കുന്നുണ്ട്
തല താഴ്ത്തി

എത്ര സുരഭില സ്പർശങ്ങൾക്കും
ഇല്ലാതാക്കാനാവാത്ത ദുർഗന്ധ വിധിയുണ്ട്
നിർഭാഗ്യമുണ്ട് ഉണങ്ങാ വ്രണം പോലെ

നിനക്ക് വേണ്ടി എഴുതിയ വാക്കുകൾ
ശരീരം വിട്ട ആത്മാവുപോലെ
സ്വന്തം ഗൃഹത്തിനു ചുറ്റും
കരുണ യാചിച്ചലയുന്നുണ്ട്

ഈ നെഞ്ചിൻ കൂടിലെ
ഒരായിരം പ്രാവുകളുടെ ചിറകടി നീ കേൾക്കുന്നില്ലേ ??

- സന്തോഷ്‌ കാന

No comments: