My Strength

what do you like about this blog?

Wednesday, August 31, 2016

Meera Neha Dhanya about KALLAVANDI


അനിവാര്യമായ ചില കണ്ടുമുട്ടലുകൾ അങ്ങനെയാണ്.മഴയെയും പുഴയെയും പ്രണയത്തെയും പ്രതികാരത്തെയും വകഞ്ഞു മാറ്റിക്കൊണ്ട് കള്ളവണ്ടി പിടിച്ചു ഒരു കവിത എത്തിയിരിക്കുന്നു.സന്തോഷ് കാന, അനുഭവിക്കുന്നത് എഴുതുക എഴുതുന്നത് അനുഭവിക്കുക എന്ന കവിയുടെ ചിന്താസരണിയെ അന്വർത്ഥമാക്കികൊണ്ടു,നിന്നിലേക്ക്‌ എത്തുവാൻ കവിതയിലൂടെ മാത്രം നിഷ്പ്രയാസം സാധിക്കുന്നു എന്ന തിരിച്ചറിവിൽ എല്ലാം കുറിക്കപ്പെടുന്നു ..

"കവിത
മടക്കിവച്ച കുടയായിരുന്നു
കടുത്ത വെയിലിലും ,
കനത്ത മഴയിലുമാണ്
നിവർത്തിയത് "

സന്തോഷവും അഭിമാനവും,മുളംതണ്ടിൽ ഈണങ്ങൾക്കു വിസ്മയം തീർക്കുന്ന കലാകാരൻ ഉണ്ണികൃഷ്ണ പാക്കനാരെ ആദരിക്കാൻ കഴിഞ്ഞതിൽ.

-----( മീര നേഹ ധന്യ ) Meera Neha Dhanya, Editor ആഴ്ചപ്പതിപ്പ്

Tuesday, August 30, 2016

Dr.R.C.Karipath about the book KALLAVANDI


കളളവണ്ടിയിലേറിയിന്നലെ
സഞ്ചരിച്ചൂ ഞാന്‍
കണ്ടു കാവ്യസുഭാഗ്യ വിസ്മയ_
മെന്തൊരാനന്തം...!
കാനതന്‍ കരചാതുരിക്ക്,
കനത്ത കല്‍പ്പനകള്‍ക്കുമീ
കാവ്യലോലുപഹ്റുത്തില്‍ നിന്നു_
മൊരായിരം അഭിനന്ദനം.......!

(Dr.R.C.Karipath)
ഫോക്‌ലോര്‍ അക്കാദമി പുരസ്കാരം ഡോ. കരിപ്പത്തിനു സമ്മാനിച്ചു

Read more at: http://www.archive.asianetnews.tv/News/kerala/dr.-r.c.-karipath-21379
കവിത ശിഥില ബിംബങ്ങൾ കൊണ്ടുള്ള കൈമിടുക്ക് കാട്ടലല്ലെന്നും മിന്നി മറയുന്ന ജീവിതപ്പച്ചയെ മറനീക്കിക്കാട്ടി അനുഭവിപ്പിക്കലാണെന്നും കാണിച്ചു തരുന്ന മനോഹര കവിതകളുടെ സമാഹാരം. അതാണ് സന്തോഷ് കാനയുടെ "കള്ളവണ്ടി". (ഡോ: ആർ.സി.കരിപ്പത്ത്)

എന്റെ പ്രിയ ഗുരുനാഥന്റെ വാക്കുകൾക്ക് മുന്നിൽ പ്രണാമം.

Sunday, August 21, 2016

HILL PALACE MUSEUM, TRIPUNITHURA, KERALA

HILL PALACE MUSEUM, TRIPUNITHURA, Kerala


Thursday, August 11, 2016

കള്ളവണ്ടിയിൽ ഒരു യാത്ര



"കള്ളവണ്ടി" എന്ന എന്റെ ആദ്യ കവിതാസമാഹാരത്തിൽ നാല്പത്തി ഒന്ന് കവിതകളാണുൾപ്പെടുത്തിയിട്ടുള്ളത്. "കുട" എന്ന കവിതയിൽ തുടങ്ങി "എഴുതുന്നത്" എന്ന കവിതയിൽ അവസാനിക്കുന്നു ആ പട്ടിക. "തീവണ്ടി" എന്ന കവിത എഴുതിയത് പാലക്കാട് നിന്ന് ബാംഗ്ലൂരിലേക്കുള്ള ഒരു തീവണ്ടി യാത്രയിലായിരുന്നു. "നഷ്ടപ്പെട്ടത്" എന്ന കവിത ബാംഗ്ലൂരിൽ എടിഎം-നകത്ത് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഒരു ന്യൂസ് ചാനലിൽ കണ്ടപ്പോഴായിരുന്നു. ലുംബിനി യാത്ര കഴിഞ്ഞ് കാഠ്മണ്ഡുവിലേയ്ക്ക് വരും വഴി  കണ്ട വറ്റിയ നദിയാണ്   "വറ്റിയ നദി" എന്ന കവിതയ്ക്കാധാരം. ഗോവയിൽ വിമാനമിറങ്ങിയ രാത്രിയാണ് പിന്നീട് "പരികല്പന" എന്ന കവിതയായി മാറിയത്. കാഠ്മണ്ഡുവിലെ ഒരു ഇടവഴിയിൽ ജോലി സ്ഥലത്തുനിന്ന് ക്ഷീണത്തോടെ വീട്ടിലേയ്ക്ക് മടങ്ങുന്ന ആളുകളെ കണ്ടപ്പോളാണ് "വീട്ടിലേയ്ക്ക്" എന്ന കവിതയെഴുതിയത്. മംഗലാപുരത്തേയ്ക്കുള്ള ഒരു യാത്രയിൽ എന്റെ കൂടെവന്നയാൾ ട്രെയിനിൽ ഇരുന്നുറങ്ങുന്നത് കണ്ടപ്പോഴാണ് "ഉറക്കം" എന്ന കവിതയെഴുതിയത്. എന്റെ ഒരു സുഹൃത്തിനു വേണ്ടി ഒരു രാത്രി മുഴുവൻ ആശുപത്രിയിൽ കഴിഞ്ഞപ്പോഴാണ് "നൈറ്റ് ഡ്യൂട്ടി" എഴുതുന്നത്. 
 
 "ഞാൻ അന്ന് കള്ളവണ്ടി കയറി മദിരാശിയിൽ പോയിട്ടാണ് പിന്നീട് ഈ നിലയിൽ എത്തിയത്" എന്ന അവകാശവാദം പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വിജയത്തിലേക്കെത്താൻ അതൊരു പൊതുസൂത്രവാക്യമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടോ എന്നു തോന്നിയപ്പോഴാണ് "കള്ളവണ്ടി" എന്ന കവിത എഴുതിയതും, പുസ്തകത്തിന് ആ ശീർഷകം തന്നെയിരിക്കട്ടെ എന്ന് തീരുമാനിച്ചതും. (സന്തോഷ് കാന)