My Strength

what do you like about this blog?

Thursday, August 11, 2016

കള്ളവണ്ടിയിൽ ഒരു യാത്ര



"കള്ളവണ്ടി" എന്ന എന്റെ ആദ്യ കവിതാസമാഹാരത്തിൽ നാല്പത്തി ഒന്ന് കവിതകളാണുൾപ്പെടുത്തിയിട്ടുള്ളത്. "കുട" എന്ന കവിതയിൽ തുടങ്ങി "എഴുതുന്നത്" എന്ന കവിതയിൽ അവസാനിക്കുന്നു ആ പട്ടിക. "തീവണ്ടി" എന്ന കവിത എഴുതിയത് പാലക്കാട് നിന്ന് ബാംഗ്ലൂരിലേക്കുള്ള ഒരു തീവണ്ടി യാത്രയിലായിരുന്നു. "നഷ്ടപ്പെട്ടത്" എന്ന കവിത ബാംഗ്ലൂരിൽ എടിഎം-നകത്ത് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഒരു ന്യൂസ് ചാനലിൽ കണ്ടപ്പോഴായിരുന്നു. ലുംബിനി യാത്ര കഴിഞ്ഞ് കാഠ്മണ്ഡുവിലേയ്ക്ക് വരും വഴി  കണ്ട വറ്റിയ നദിയാണ്   "വറ്റിയ നദി" എന്ന കവിതയ്ക്കാധാരം. ഗോവയിൽ വിമാനമിറങ്ങിയ രാത്രിയാണ് പിന്നീട് "പരികല്പന" എന്ന കവിതയായി മാറിയത്. കാഠ്മണ്ഡുവിലെ ഒരു ഇടവഴിയിൽ ജോലി സ്ഥലത്തുനിന്ന് ക്ഷീണത്തോടെ വീട്ടിലേയ്ക്ക് മടങ്ങുന്ന ആളുകളെ കണ്ടപ്പോളാണ് "വീട്ടിലേയ്ക്ക്" എന്ന കവിതയെഴുതിയത്. മംഗലാപുരത്തേയ്ക്കുള്ള ഒരു യാത്രയിൽ എന്റെ കൂടെവന്നയാൾ ട്രെയിനിൽ ഇരുന്നുറങ്ങുന്നത് കണ്ടപ്പോഴാണ് "ഉറക്കം" എന്ന കവിതയെഴുതിയത്. എന്റെ ഒരു സുഹൃത്തിനു വേണ്ടി ഒരു രാത്രി മുഴുവൻ ആശുപത്രിയിൽ കഴിഞ്ഞപ്പോഴാണ് "നൈറ്റ് ഡ്യൂട്ടി" എഴുതുന്നത്. 
 
 "ഞാൻ അന്ന് കള്ളവണ്ടി കയറി മദിരാശിയിൽ പോയിട്ടാണ് പിന്നീട് ഈ നിലയിൽ എത്തിയത്" എന്ന അവകാശവാദം പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വിജയത്തിലേക്കെത്താൻ അതൊരു പൊതുസൂത്രവാക്യമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടോ എന്നു തോന്നിയപ്പോഴാണ് "കള്ളവണ്ടി" എന്ന കവിത എഴുതിയതും, പുസ്തകത്തിന് ആ ശീർഷകം തന്നെയിരിക്കട്ടെ എന്ന് തീരുമാനിച്ചതും. (സന്തോഷ് കാന)

No comments: