അനിവാര്യമായ ചില കണ്ടുമുട്ടലുകൾ അങ്ങനെയാണ്.മഴയെയും പുഴയെയും പ്രണയത്തെയും പ്രതികാരത്തെയും വകഞ്ഞു മാറ്റിക്കൊണ്ട് കള്ളവണ്ടി പിടിച്ചു ഒരു കവിത എത്തിയിരിക്കുന്നു.സന്തോഷ് കാന, അനുഭവിക്കുന്നത് എഴുതുക എഴുതുന്നത് അനുഭവിക്കുക എന്ന കവിയുടെ ചിന്താസരണിയെ അന്വർത്ഥമാക്കികൊണ്ടു,നിന്നിലേക്ക് എത്തുവാൻ കവിതയിലൂടെ മാത്രം നിഷ്പ്രയാസം സാധിക്കുന്നു എന്ന തിരിച്ചറിവിൽ എല്ലാം കുറിക്കപ്പെടുന്നു ..
"കവിത
മടക്കിവച്ച കുടയായിരുന്നു
കടുത്ത വെയിലിലും ,
കനത്ത മഴയിലുമാണ്
നിവർത്തിയത് "
സന്തോഷവും അഭിമാനവും,മുളംതണ്ടിൽ ഈണങ്ങൾക്കു വിസ്മയം തീർക്കുന്ന കലാകാരൻ ഉണ്ണികൃഷ്ണ പാക്കനാരെ ആദരിക്കാൻ കഴിഞ്ഞതിൽ.
-----( മീര നേഹ ധന്യ ) Meera Neha Dhanya, Editor ആഴ്ചപ്പതിപ്പ്
No comments:
Post a Comment