My Strength

what do you like about this blog?

Monday, December 5, 2016

കാഠ്മണ്ഡുവിൽ പോയപോലെ- സന്തോഷ് കാനയുടെ പുസ്തകം

                                                    (at Mankamna Temple)
 യാത്രാവിവരണ ഗ്രന്ഥങ്ങളിൽ എന്തുകൊണ്ടും ശ്രദ്ധേയമായ പുസ്തകമാണ് സന്തോഷ് കാന രചിച്ച കാഠ്മണ്ഡു എന്ന പുസ്തകം. നേപ്പാളിലെ അദ്ധ്യാപകജീവിതത്തിനിടയിൽ സന്തോഷ് നടന്നുകണ്ട നേപ്പാൾ നമ്മുടെ മുന്നിൽ നിവർന്നുവരുന്നു. ആ മഞ്ഞും പർവതങ്ങളും താഴ്വാരങ്ങളും തണുപ്പും കാറ്റുമെല്ലാം നമ്മെ വന്ന് പൊതിയുന്നു. നാടകീയത മുറ്റി നിൽക്കുന്ന ഓരോ ചുവടുവെപ്പുകളും നമ്മിലേക്ക് പകർന്നുതരാൻ സന്തോഷിനു കഴിയുന്നുണ്ട്. കവിയായിട്ടും അതിശയോക്തി കലർത്താതെ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിക്കുന്നു. പശുപതിനാഥനും മനോകാ മ്നാ ദേവിയും ബുദ്ധഭഗവാനുമെല്ലാം നമ്മുടെ തൊട്ടടുത്ത് നിൽക്കുന്നതായി അനുഭവപ്പെടുന്നു. ഇതോടൊപ്പം ‘ യോദ്ധാ’ സിനിമയിലെ ആ ബാലനെ അന്വേഷിച്ചുകണ്ടെത്തിയതിന്റെ വിശദമായൊരു ഉപകഥയും.. അഗാധമായ സഞ്ചാരാനുഭവം പങ്കുവെക്കുന്ന ഒരു കൃതിയാണ് കാഠ്മണ്ഡു. വായിക്കുക. 
                             -ശ്രീകുമാർ കരിയാട് (book review by Sreekumar Kariyad)
 

No comments: