-Osho Tapoban, the grove of Meditation
ഈ ധ്യാന മന്ദിരത്തിന് പിന്‍ വശത്തായി സ്വാമി ആനന്ദ് അരുണിന്റെ മുറിയും എതിര്‍ വശത്തായി ലൈബ്രറിയും.
ഇനിയും താഴേക്കിറങ്ങിയാല്‍ ഇടതു വശത്തായി ഭക്ഷണ ശാല, സുജാത കിച്ചണ്‍ (Sujatha Kitchen). ശ്രീ ബുദ്ധന് ഉപവാസത്തിന്റെ ഏഴ് ആഴ്ചകള്‍ക്ക് ശേഷം ലഭിച്ച ആദ്യ ഭക്ഷണം: പാല്‍ പായസം. സ്നേഹത്തോടെ നല്കിയ സുജാത എന്ന പെണ്‍കുട്ടി. നിരഞ്ജന നദിക്കരയിലെ ആ നിമിഷം ബുദ്ധന് ബോധോദയമുണ്ടാകുന്നതിന് മുന്പുള്ള ഏറ്റവും പ്രധാന സംഭവമാണ്.
നല്ല വൃത്തിയും, വെടിപ്പുമുള്ള ഈ സസ്യ ഭക്ഷണശാല സന്യാസി-സന്യാസിനിമാര്‍ നടത്തുന്നു. താമസിക്കുന്നവര്‍ക്ക് ഭക്ഷണം ഇവിടെയാണ്.
ഓഷോയെ സ്വാധീനിച്ച ഒരുപാട് പേരില്‍ ഒരാളായ ശിവപുരി ബാബ (Shivapuri Baba)-യുടെ മൂര്‍ത്തി പ്രതിഷ്ഠിച്ച ഒരു ചെറിയ ക്ഷേത്രം അല്പം താഴേക്ക് പടവിറങ്ങിയാല്‍ കാണാം.
http://www.youtube.com/watch?v=Yq5Xaz86SmE
Shivapuri Baba
മറു വശത്തായി സന്യാസിമാരുടെ വാസസ്ഥലങ്ങളും കാണാം.ഏറ്റവും ഒടുവില്‍ നാമെത്തുന്നത് ഓഷോ സമാധിയിലാണ് (Osho Samadhi). വൃത്താകൃതിയിലുള്ള ഒരു തടാകത്തിന്റെ മദ്ധ്യത്തില്‍ മാര്‍ ബിളിലും, ഗ്രനൈറ്റിലുമായി ഒരു സ്മാരക ശില്‍പം. ഇവിടെയാണ് ഓഷോയുടെ ചിതാ ഭസ്മം സൂക്ഷിച്ചിരിക്കുന്നത്. പിന്നെ പ്രസിദ്ധമായ വരികളും:
"The real question is not whether life exists after death. The real question is whether you are alive before death". യഥാര്‍ത്ഥ ചോദ്യം മരണത്തിനു ശേഷം ജീവിതമുണ്ടോ എന്നല്ല. മരണത്തിന് മുമ്പ് നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നതാണ്.
------സന്തോഷ് കുമാര്‍ കാനാ
ഓഷോയുടെ ഒരു പുസ്തകം ആദ്യമായി വായിച്ചത് 1998 ല്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍(Pondicherry Central University) എം.എയ്ക്ക് പഠിക്കുന്ന കാലത്താണ്, Krishna: the Man and his Philosophy. ഒരു കൂട്ടില്‍ നിന്ന് തുറന്നു വിട്ട അനുഭവമായിരുന്നു അത്. ജയില്‍ മോചിതനായതുപോലെ. ജീവിതത്തെ അഭിപ്രായങ്ങളിലൂടെയും, വിശ്വാസങ്ങളിലൂടെയും, കര്‍ക്കശമായ ശാസ്ത്രരീതികളിലൂടെയും തളച്ചിടാതെ തുറന്നു വിടാനുള്ള ആഹ്വാനം. പൊള്ളയായ ഓടക്കുഴലിലൂടെ ഒഴുകുന്ന സ്വതന്ത്ര വായു പോലെ. ജീവിതാനുഭവങ്ങളെയും, നിമിഷങ്ങളെയും പൂര്‍ണ രീതിയില്‍ ജീവിക്കുന്ന സ്വാതന്ത്ര്യം, അത് തരുന്ന അനന്ത ആനന്ദം--ഇതാണ് ആത്മീയത എന്നതാണ് ഓഷോയുടെ തത്വം എന്നാണെന്റെ മനസിലാക്കല്‍. പിന്നീടങ്ങോട്ട് ഓഷോയുടെ ശബ്ദം കേള്‍ക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം. വെളിച്ചമണച്ച്, നിശബ്ദമായി ഒരു മുറിയിലിരുന്ന് അദ്ദേഹത്തിന്റെ ഭാഷണങ്ങളുടെ ഓഡിയോ കേള്‍ക്കുക ധ്യാനത്തിന് തുല്യമായ അനുഭവമായി മാറി. നേപ്പാളില്‍ വന്നപ്പോള്‍ ഒരു നേപ്പാളി പെണ്‍കുട്ടി എനിക്ക് സമ്മാനിച്ച SONY-യുടെ ചെറിയ റേഡിയോയില്‍ FM അധ്യാത്മ ജ്യോതി-യില്‍ പുലര്‍ച്ചെ ഓഷോയുടെ ശബ്ദം കേട്ടുണരുക പതിവായി. ഓഷോയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ അധികം വ്യക്തമല്ലാത്ത ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ കാണാന്‍ കഴിഞ്ഞു. എന്റെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞാണ് ഓഷോ തപോബന്‍ എന്ന സ്ഥലത്തെപ്പറ്റി അറിഞ്ഞത്. ലാസിംപാട്ടില്‍ നിന്നും മഹാരാജ് ഗംജ് വഴി ബാലാജു എന്ന സ്ഥലത്തെത്തുക.
ബാലാജുവിലാണ് പുതിയ ബസ് സ്റ്റാന്റ്. ബാലാജുവില്‍ നിന്ന് കുന്നുകളിലൂടെ പ്രകൃതി രമണീയമായ കാഴ്ചകള്‍ കണ്ട് ബസിലോ, ടാക്സിയിലോ ഓഷോ തപോബനിലെത്താം. ആറ് കിലോമീറ്ററോളം വരും ബാലാജുവില്‍ നിന്ന്. Kathmandu-വിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് തപോബന്‍. ബുദ്ധ സന്യാസി നാഗാര്‍ജുന് ബോധോദയം ഉണ്ടായ നാഗാര്‍ജുന ഹില്‍സ്-ലാണ് ഓഷോയുടെ ശിഷ്യന്‍ സ്വാമി ആനന്ദ് അരുണ്‍(Swami Anand Arun) ഈ തപോവനം തുടങ്ങിയത്. അദ്ദേഹമാണ് ഈ ആശ്രമത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍. റോഡില്‍ വാഹനമിറങ്ങിയാല്‍ പടവുകളിറങ്ങി താഴേക്കാണ് യാത്ര.
ആദ്യം കാണുന്നത് റിസപ്ഷനും, ബുക്ക് ഷോപ്പുമാണ്. ഓഷോയുടെ പുസ്തകങ്ങളും, ഓഡിയോ, വീഡിയോ ഭാഷണങ്ങളും കൂടാതെ മറ്റു പ്രശസ്തമായ ആത്മീയ പുസ്തകങ്ങളും, നിത്യോപയോഗ സാധനങ്ങളും ഇവിടെ വാങ്ങാം. തപോബനെപ്പറ്റി വിവരങ്ങള്‍ ചോദിച്ചറിയാനും, താമസത്തിന് ബുക്ക് ചെയ്യണമെങ്കിലും ഇവിടെ അന്വേഷിക്കണം. പടവുകള്‍ ഇറങ്ങി താഴോട്ട് ചെല്ലുന്തോറും ഒരു ഘോര വനത്തിലേക്കിറങ്ങുന്ന പ്രതീതിയാണ്. ചീവീടുകളുടെ നിരന്തര ശബ്ദം ഈ വന്യതയുടെ ആഴം കൂട്ടുന്നു.
പല ബ്ലോക്കുകളിലായി താമസമുറികള്‍ കാണാം. ഓരോ ബ്ലോക്കും ഓരോ ആത്മീയ ഗുരുക്കന്മാരുടെ പേരിലാണ്: കൃഷ്ണ ബ്ലോക്ക്, രാമകൃഷ്ണ ബ്ലോക്ക് തുടങ്ങി. മുറികള്‍ക്കും അരബിന്ദോ പോലെ പല പേരുകള്‍. സിംഗിള്‍ മുറികളും, ഡബിള്‍ മുറികളുമുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ള മുറികളാണ്. ബുക്ക് ചെയ്യുമ്പോള്‍ ഇവിടുത്തെ ദിനചര്യയുടെ ഒരു ബ്രോഷറും കിട്ടും . മുറിയുടെ വാടക ഭക്ഷണവും ചേര്‍ത്താണ്.
താഴേക്കിറങ്ങുമ്പോള്‍ ഇടതു ഭാഗത്ത് വലിയ ഒരു ധ്യാന മന്ദിരം കാണാം. പഗോഡ ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഹാളിലാണ് രാവിലെ ഡൈനാമിക് മെഡിറ്റെഷന്‍(Dynamic Meditation) നടക്കുക. വൈകീട്ട് ആനന്ദ് ഉത്സവ് . മെറൂണ്‍ സന്യാസിമാരുടെ ധ്യാനാഘോഷ സമയം. മെറൂണ്‍ ഗൌണ്‍ വാങ്ങി ധരിച്ച് സന്ദര്‍ശകര്‍ക്കും ഈ ആഘോഷത്തില്‍ പങ്കു ചേരാം. പല ഘട്ടങ്ങളിലായി മനസ്സിനെ ആയാസങ്ങളില്‍ നിന്നും സ്വതന്ത്രമാക്കുന്ന രീതി. ഒരു ഘട്ടത്തില്‍ ഓഷോയുടെ ഭാഷണത്തിന്റെ വീഡിയോയും കാണാം. മെഡിറ്റെഷന്‍ പൂര്‍ണമാകുമ്പോള്‍ വലിയ ഭാരമിറക്കിയ പ്രതീതിയാണ്. രമണ മഹര്‍ഷി(Ramana Maharshi) പറഞ്ഞതോര്‍ത്തു: "ട്രെയിനില്‍ കയറിയാല്‍ പിന്നെന്തിന് ലഗേജ് തോളിലേറ്റണം??!!" ശനിയാഴ്ചകളില്‍ പൊതുവെ സന്യാസദീക്ഷ നല്കുന്ന ചടങ്ങുണ്ട്. ഒരുപാട് ചെറുപ്പക്കാര്‍ സ്വാമി ആനന്ദ് അരുണില്‍ നിന്നും മാലയും, ആത്മീയ നാമവും സ്വീകരിക്കുന്നു. ഇത് കാണേണ്ട ചടങ്ങ് തന്നെയാണ്. സന്യാസം സ്വീകരിക്കുന്നയാളിന്റെ നെറ്റിയില്‍ തന്റെ പെരുവിരലമര്‍ത്തി അരുണ്‍ സ്വാമിജി ഊര്‍ജം പകരുമ്പോള്‍ ചുറ്റും സംഗീതവും നൃത്തവും ഉണ്ടാകും. ധ്യാനാനന്ദത്തിന്റെ മൂര്‍ധന്യത്തില്‍ കുഴഞ്ഞു വീഴുകയും, പൊട്ടിച്ചിരിക്കുകയും, പൊട്ടിക്കരയുകയും ചെയ്യുന്നു പലരും.
ബാലാജുവിലാണ് പുതിയ ബസ് സ്റ്റാന്റ്. ബാലാജുവില്‍ നിന്ന് കുന്നുകളിലൂടെ പ്രകൃതി രമണീയമായ കാഴ്ചകള്‍ കണ്ട് ബസിലോ, ടാക്സിയിലോ ഓഷോ തപോബനിലെത്താം. ആറ് കിലോമീറ്ററോളം വരും ബാലാജുവില്‍ നിന്ന്. Kathmandu-വിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് തപോബന്‍. ബുദ്ധ സന്യാസി നാഗാര്‍ജുന് ബോധോദയം ഉണ്ടായ നാഗാര്‍ജുന ഹില്‍സ്-ലാണ് ഓഷോയുടെ ശിഷ്യന്‍ സ്വാമി ആനന്ദ് അരുണ്‍(Swami Anand Arun) ഈ തപോവനം തുടങ്ങിയത്. അദ്ദേഹമാണ് ഈ ആശ്രമത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍. റോഡില്‍ വാഹനമിറങ്ങിയാല്‍ പടവുകളിറങ്ങി താഴേക്കാണ് യാത്ര.
ആദ്യം കാണുന്നത് റിസപ്ഷനും, ബുക്ക് ഷോപ്പുമാണ്. ഓഷോയുടെ പുസ്തകങ്ങളും, ഓഡിയോ, വീഡിയോ ഭാഷണങ്ങളും കൂടാതെ മറ്റു പ്രശസ്തമായ ആത്മീയ പുസ്തകങ്ങളും, നിത്യോപയോഗ സാധനങ്ങളും ഇവിടെ വാങ്ങാം. തപോബനെപ്പറ്റി വിവരങ്ങള്‍ ചോദിച്ചറിയാനും, താമസത്തിന് ബുക്ക് ചെയ്യണമെങ്കിലും ഇവിടെ അന്വേഷിക്കണം. പടവുകള്‍ ഇറങ്ങി താഴോട്ട് ചെല്ലുന്തോറും ഒരു ഘോര വനത്തിലേക്കിറങ്ങുന്ന പ്രതീതിയാണ്. ചീവീടുകളുടെ നിരന്തര ശബ്ദം ഈ വന്യതയുടെ ആഴം കൂട്ടുന്നു.
പല ബ്ലോക്കുകളിലായി താമസമുറികള്‍ കാണാം. ഓരോ ബ്ലോക്കും ഓരോ ആത്മീയ ഗുരുക്കന്മാരുടെ പേരിലാണ്: കൃഷ്ണ ബ്ലോക്ക്, രാമകൃഷ്ണ ബ്ലോക്ക് തുടങ്ങി. മുറികള്‍ക്കും അരബിന്ദോ പോലെ പല പേരുകള്‍. സിംഗിള്‍ മുറികളും, ഡബിള്‍ മുറികളുമുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ള മുറികളാണ്. ബുക്ക് ചെയ്യുമ്പോള്‍ ഇവിടുത്തെ ദിനചര്യയുടെ ഒരു ബ്രോഷറും കിട്ടും . മുറിയുടെ വാടക ഭക്ഷണവും ചേര്‍ത്താണ്.
താഴേക്കിറങ്ങുമ്പോള്‍ ഇടതു ഭാഗത്ത് വലിയ ഒരു ധ്യാന മന്ദിരം കാണാം. പഗോഡ ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഹാളിലാണ് രാവിലെ ഡൈനാമിക് മെഡിറ്റെഷന്‍(Dynamic Meditation) നടക്കുക. വൈകീട്ട് ആനന്ദ് ഉത്സവ് . മെറൂണ്‍ സന്യാസിമാരുടെ ധ്യാനാഘോഷ സമയം. മെറൂണ്‍ ഗൌണ്‍ വാങ്ങി ധരിച്ച് സന്ദര്‍ശകര്‍ക്കും ഈ ആഘോഷത്തില്‍ പങ്കു ചേരാം. പല ഘട്ടങ്ങളിലായി മനസ്സിനെ ആയാസങ്ങളില്‍ നിന്നും സ്വതന്ത്രമാക്കുന്ന രീതി. ഒരു ഘട്ടത്തില്‍ ഓഷോയുടെ ഭാഷണത്തിന്റെ വീഡിയോയും കാണാം. മെഡിറ്റെഷന്‍ പൂര്‍ണമാകുമ്പോള്‍ വലിയ ഭാരമിറക്കിയ പ്രതീതിയാണ്. രമണ മഹര്‍ഷി(Ramana Maharshi) പറഞ്ഞതോര്‍ത്തു: "ട്രെയിനില്‍ കയറിയാല്‍ പിന്നെന്തിന് ലഗേജ് തോളിലേറ്റണം??!!" ശനിയാഴ്ചകളില്‍ പൊതുവെ സന്യാസദീക്ഷ നല്കുന്ന ചടങ്ങുണ്ട്. ഒരുപാട് ചെറുപ്പക്കാര്‍ സ്വാമി ആനന്ദ് അരുണില്‍ നിന്നും മാലയും, ആത്മീയ നാമവും സ്വീകരിക്കുന്നു. ഇത് കാണേണ്ട ചടങ്ങ് തന്നെയാണ്. സന്യാസം സ്വീകരിക്കുന്നയാളിന്റെ നെറ്റിയില്‍ തന്റെ പെരുവിരലമര്‍ത്തി അരുണ്‍ സ്വാമിജി ഊര്‍ജം പകരുമ്പോള്‍ ചുറ്റും സംഗീതവും നൃത്തവും ഉണ്ടാകും. ധ്യാനാനന്ദത്തിന്റെ മൂര്‍ധന്യത്തില്‍ കുഴഞ്ഞു വീഴുകയും, പൊട്ടിച്ചിരിക്കുകയും, പൊട്ടിക്കരയുകയും ചെയ്യുന്നു പലരും.
ഈ ധ്യാന മന്ദിരത്തിന് പിന്‍ വശത്തായി സ്വാമി ആനന്ദ് അരുണിന്റെ മുറിയും എതിര്‍ വശത്തായി ലൈബ്രറിയും.
ഇനിയും താഴേക്കിറങ്ങിയാല്‍ ഇടതു വശത്തായി ഭക്ഷണ ശാല, സുജാത കിച്ചണ്‍ (Sujatha Kitchen). ശ്രീ ബുദ്ധന് ഉപവാസത്തിന്റെ ഏഴ് ആഴ്ചകള്‍ക്ക് ശേഷം ലഭിച്ച ആദ്യ ഭക്ഷണം: പാല്‍ പായസം. സ്നേഹത്തോടെ നല്കിയ സുജാത എന്ന പെണ്‍കുട്ടി. നിരഞ്ജന നദിക്കരയിലെ ആ നിമിഷം ബുദ്ധന് ബോധോദയമുണ്ടാകുന്നതിന് മുന്പുള്ള ഏറ്റവും പ്രധാന സംഭവമാണ്.
നല്ല വൃത്തിയും, വെടിപ്പുമുള്ള ഈ സസ്യ ഭക്ഷണശാല സന്യാസി-സന്യാസിനിമാര്‍ നടത്തുന്നു. താമസിക്കുന്നവര്‍ക്ക് ഭക്ഷണം ഇവിടെയാണ്.
ഓഷോയെ സ്വാധീനിച്ച ഒരുപാട് പേരില്‍ ഒരാളായ ശിവപുരി ബാബ (Shivapuri Baba)-യുടെ മൂര്‍ത്തി പ്രതിഷ്ഠിച്ച ഒരു ചെറിയ ക്ഷേത്രം അല്പം താഴേക്ക് പടവിറങ്ങിയാല്‍ കാണാം.
http://www.youtube.com/watch?v=Yq5Xaz86SmE
Shivapuri Baba
മറു വശത്തായി സന്യാസിമാരുടെ വാസസ്ഥലങ്ങളും കാണാം.ഏറ്റവും ഒടുവില്‍ നാമെത്തുന്നത് ഓഷോ സമാധിയിലാണ് (Osho Samadhi). വൃത്താകൃതിയിലുള്ള ഒരു തടാകത്തിന്റെ മദ്ധ്യത്തില്‍ മാര്‍ ബിളിലും, ഗ്രനൈറ്റിലുമായി ഒരു സ്മാരക ശില്‍പം. ഇവിടെയാണ് ഓഷോയുടെ ചിതാ ഭസ്മം സൂക്ഷിച്ചിരിക്കുന്നത്. പിന്നെ പ്രസിദ്ധമായ വരികളും:
എന്നെ ഒരു സന്യാസിനി സ്നേഹത്തോടെ ഓരോന്നും കാണിച്ച് വിശദീകരിച്ചുതന്നു. ഇതെന്റെ ആദ്യ സന്ദര്‍ശനം. രണ്ടാമത് തപോബനില്‍ എത്തിയത് നാഗരിക് (Naagarik newspaper) എന്ന പത്രത്തില്‍ ജോലിചെയ്യുന്ന ഛാത്ര കാര്‍ക്കി (Chaatra Karki) എന്ന നേപ്പാളി സുഹൃത്തിന്റെ കൂടെയാണ്. കാര്‍ക്കി ഓഷോ വിശ്വാസിയും, ആത്മീയാന്വേഷിയുമാണ്. നമ്മള്‍ ഒരു രാത്രി തപോബനില്‍ തങ്ങി ഡൈനാമിക് മെഡിറ്റെഷനില്‍ പങ്കെടുത്തു. ലാസിം പാട്ടിനടുത്ത് സാമക്കുശി എന്ന സ്ഥലത്ത് സുശീല്‍ സ്വാമിജിയുടെ(Susil Swamiji)നേതൃത്വത്തില്‍ ശനിയാഴ്ചകളില്‍ നടക്കാറുള്ള ധ്യാന സമാഗമത്തില്‍ പങ്കെടുത്തിട്ടുണ്ടൊരിക്കല്‍. പിന്നെ ബാലുവട്ടാര്‍ (Baluwatar) എന്ന സ്ഥലത്ത് ഒരു വൈകുന്നേരം ഓഷോ ധ്യാന കേന്ദ്രത്തില്‍. ഓഷോയ്ക്ക് ഒരുപാട് ശിഷ്യന്മാരുണ്ടിവിടെ നേപ്പാളില്‍.
പ്രകൃതി സ്നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഓഷോ തപോബന്‍. ഒരു വനവാസം കഴിഞ്ഞെത്തിയ ഉന്മേഷവും, ഊര്‍ജവുമാണ് തപോബാനില്‍ നിന്ന് തിരിക്കുമ്പോള്‍ അനുഭവപ്പെടുക. പ്രവേശന കവാടത്തിനല്പം താഴെ ഒരു ബോര്‍ഡില്‍ ഓഷോയുടെ മനോഹരമായ വചനം :"The real question is not whether life exists after death. The real question is whether you are alive before death". യഥാര്‍ത്ഥ ചോദ്യം മരണത്തിനു ശേഷം ജീവിതമുണ്ടോ എന്നല്ല. മരണത്തിന് മുമ്പ് നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നതാണ്.
------സന്തോഷ് കുമാര്‍ കാനാ
1 comment:
Good narration. Thank you 😊
Post a Comment