--Yodha memories, by Latha Rajan
'യോദ്ധാ' സിനിമയുടെ ചിത്രീകരണം കണ്ടതിനെപ്പറ്റി ഒരു ഓര്‍മക്കുറിപ്പ് എഴുതാനുള്ള ആവശ്യം രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉണ്ടാകുമെന്നൊരിക്കലും കരുതിയതല്ല. അധികമൊന്നുമില്ലെങ്കിലും അന്നു കണ്ടതും, അറിഞ്ഞതുമെല്ലാം ഇന്നലെപ്പോലെ ഓര്‍ക്കുന്നു.
'യോദ്ധാ' സിനിമയുടെ ചിത്രീകരണം കണ്ടതിനെപ്പറ്റി ഒരു ഓര്‍മക്കുറിപ്പ് എഴുതാനുള്ള ആവശ്യം രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉണ്ടാകുമെന്നൊരിക്കലും കരുതിയതല്ല. അധികമൊന്നുമില്ലെങ്കിലും അന്നു കണ്ടതും, അറിഞ്ഞതുമെല്ലാം ഇന്നലെപ്പോലെ ഓര്‍ക്കുന്നു.
1992 ഫെബ്രുവരി രണ്ടിന് വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ Kathmandu-വിലെത്തി. നേപ്പാളിലെ പ്രശസ്ത മാര്‍വാഡി കമ്പനിയായ Golchha Industrial Trading & Welfare-ലാണ് എന്റെ ഭര്‍ത്താവിന് ജോലി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും 1983-ലാണ് രാജേട്ടന്‍ നേപ്പാളിലെത്തിയത്. അതിനു മുമ്പ് കല്‍ക്കത്തയില്‍ ഒരു advertising കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. Golchha-യില്‍ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴിയാണ് രാജേട്ടന്‍ നേപ്പാളിലെത്തുനത്.
ഞാന്‍ നേപ്പാളിലെത്തി കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം രാജേട്ടന്‍ ഓഫീസില്‍ നിന്നും വന്നത് ഒരു വാര്‍ത്തയുമായിട്ടാണ്:
"ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാലും മറ്റും എത്തിയിട്ടുണ്ട്. നാളെ കുറേ പേര്‍ കാണാന്‍ പോകുന്നുണ്ട്. നിനക്ക് പോകണോ?"ഞാന്‍ നേപ്പാളിലെത്തി കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം രാജേട്ടന്‍ ഓഫീസില്‍ നിന്നും വന്നത് ഒരു വാര്‍ത്തയുമായിട്ടാണ്:
സിനിമാക്കാരെ കാണുന്നത് ഒരു വലിയ സംഭവമായി കരുതാത്തതുകൊണ്ട് എനിക്കാദ്യം വലിയ താല്പര്യം തോന്നിയില്ല. പക്ഷെ ഒടുവില്‍ പോകാന്‍ തീരുമാനിച്ചു.
ഞങ്ങള്‍ പോയ ദിവസം സ്വയംഭുവിലും(Swayambhu), പരിസരത്തുമായിരുന്നു ചിത്രീകരണം.
ഞങ്ങള്‍ എത്തുമ്പോള്‍ മോഹന്‍ലാല്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഒരു വലിയ നടനാണെന്ന ഭാവമില്ലാതെ എല്ലാവരോടും വളരെ നല്ല രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഫോട്ടോ എടുക്കാന്‍ താല്പര്യം കാണിക്കുന്നവരെയൊക്കെ നിരാശപ്പെടുത്താതെ സ്നേഹത്തോടെ കൂടെ നിന്നു.
പിന്നീട് പശുപതിനാഥ് ക്ഷേത്രത്തിന്റെ മറു കരയിലുള്ള സ്ഥലത്ത് ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നത് കാണാന്‍ ഞങ്ങള്‍ പോയി. അവിടെ കുറെ നേപ്പാളി കുട്ടികളും കൂടി നിന്നു. യൂണിറ്റിലുള്ള ഒരാള്‍ ഒരു കുട്ടിയെ വാത്സല്യത്തോടെ എടുത്തുയര്‍ത്തി കൊഞ്ചിച്ചുകൊണ്ടിരുന്നു. ആ കുട്ടിയാണ് നമുക്ക് പിന്നീട് പ്രിയങ്കരനായി മാറിയ മൊട്ടത്തലയന്‍ ഉണ്ണിക്കുട്ടന്‍. മലയാളികള്‍ ഇത്രയധികം സ്നേഹിച്ച ഒരു ആണ്‍ ബാലതാരമുണ്ടോയെന്ന് സംശയം!!
'യോദ്ധാ'യിലെ പ്രശസ്തമായ ഉണ്ണിയപ്പം(ഉണ്ണിക്കുട്ടന്റെ തലപോലെയിരിക്കുന്ന ഉണ്ണിയപ്പം) ഉണ്ടാക്കിയത് ഞങ്ങളെല്ല്ലാം ധനച്ചേച്ചി എന്ന് വിളിക്കുന്ന ശ്രീമതി ധനലക്ഷ്മി രാജ്കുമാറിന്റെ വീട്ടിലായിരുന്നു.
പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'യോദ്ധാ' എന്ന സിനിമ കാണാന്‍ എനിക്കവസരം കിട്ടിയത്. അതിനു മുമ്പ് സിനിമയുടെ കഥയെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. കുഞ്ഞു നാളില്‍ കണ്ട ഒരവ്യക്ത സ്വപ്നമല്ലേ ഈ സിനിമ!!?? അല്ലെങ്കിലും പലരുടെയും ഭാവനയും, സ്വപ്നവുമല്ലേ ഓരോ എഴുത്തിന്റെയും, സിനിമയുടെയും പിറകില്‍! നേപ്പാളിനെയും, കേരളത്തെയും മനോഹരമായി ചേര്‍ത്തുവെച്ച ഒരവിസ്മരണീയ കഥാനുഭവം.
താല്പര്യമില്ലാതിരുന്നിട്ടു കൂടി ചിത്രീകരണം കാണാന്‍ ചെന്നതും, മോഹന്‍ലാലിനെ നേരിട്ട് കണ്ടതും, ഇപ്പോഴിതാ ആ അനുഭവത്തെപ്പറ്റി എഴുതേണ്ടി വന്നതും എല്ലാം ഒരു നിമിത്തമല്ലേ??!! നമ്മുടെ ലാലേട്ടന്റെ ശൈലിയില്‍ പറഞ്ഞാല്‍ "സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്"
ശംഭോ മഹാദേവാ!!!!
Shri A.K.Rajan
-----ലത രാജന്‍ (Latha Rajan)
No comments:
Post a Comment