എറണാകുളത്തുവെച്ചാണ് ഈ കവിയെ പരിചയപ്പെട്ടത്. അയാളുടെ 'കള്ളവണ്ടി’ എന്ന പുസ്തകം ഏറ്റുവാങ്ങിയതോടെ ബന്ധം മുറുകി. അധ്യാപകനും യാത്രികനും കവിയും നടനും മിമിക്രിയാകാരനും ഒക്കെയാണ് സന്തോഷ്. സിനിമ സ്വപ്നത്തിലുള്ളതായും കണ്ണുകളുടെ ലക്ഷണം കൊണ്ട് കാണാൻ കഴിഞ്ഞു.
കള്ളവണ്ടി എന്ന വാക്കിൽ തന്നെ കവിത കണ്ടു. കവിതക്ക് എന്തിന് ടിക്കറ്റ്? കവിതയിൽ റിസർവേഷൻ ഉണ്ടോ? ടീ ടീ ആർ വന്ന് നമ്മുടെ പ്രാതലുകളെ അസ്വസ്ഥമാക്കേണ്ടതുണ്ടോ? ബർത്തും ഡെത്തും ഒന്നുതന്നെയായ ഈ കാവ്യശകടത്തിലേക്ക് ഉടുമ്പിനെപ്പോലെ പിടിച്ചുകയറുന്നവനാണ് യഥാർത്ഥ കവി... ഇടക്ക് വണ്ടിയിൽ നിന്ന് മുകളിലോട്ട് ലംബമാനമായി ഉയർന്ന് ആകാശത്ത് പറന്നുനടക്കാനും ഈ കള്ളവണ്ടിക്കാരന് കഴിയുന്നുണ്ട്.
-ശ്രീകുമാർ കരിയാട്/Sreekumar Kariyad
No comments:
Post a Comment