ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയ സന്തോഷ് കാനയുടെ "കാഠ്മണ്ഡു"-എ ജേർണീ ത്രൂ കാഠ്മണ്ഡു' എന്ന പുസ്തകം നേപ്പാളിനെയും, കാഠ്മണ്ഡുവിനേയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥമാണ്. ഇതൊരു സാധാരണ യാത്രാ വിവരണമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ളീഷ് അധ്യാപകനായ സന്തോഷ് തന്റെ മൂന്നു വർഷത്തെ നേപ്പാൾ ജീവിതകാലത്ത് നേരിട്ട് കണ്ടറിഞ്ഞ ഭൂപ്രദേശങ്ങളും, ജീവിതങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. തന്റെ ഔദ്യോഗിക സ്വത്വത്തിന്റെ പരിമിതികളെ സാഹസികവും, സര്ഗാത്മകവുമായ വിവിധ പ്രവർത്തനങ്ങളിലൂടെ മറികടക്കുകയും, സമ്പന്നമാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇരുപത്തി മൂന്നു അധ്യായങ്ങളുള്ള ഈ പുസ്തകത്തിലെ ഒരു പ്രധാന അദ്ധ്യായം മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട "യോദ്ധാ" എന്ന സിനിമയിലെ ഉണ്ണിക്കുട്ടനെ (അക്കോസോട്ടോ) അദ്‌ഭുതകരവും, സാഹസികവുമായ യാത്രകളിലൂടെ, അന്വേഷണങ്ങളിലൂടെ സന്തോഷ് ആ സിനിമ പുറത്തിറങ്ങി ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തിയ വിശേഷങ്ങളുമാണ്. വായനക്കാരെ സഹയാത്രികരാക്കുന്ന രചനാവൈഭവത്തെ ഈ പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ.കെ.എൻ.ഷാജി പ്രത്യേകം എടുത്തു പറയുന്നുണ്ട്. നേപ്പാൾ സന്ദർശിക്കുന്നവർ തീർച്ചയായും കയ്യിൽ കൊണ്ടുപോകേണ്ട പുസ്തകം തന്നെയാണിത്. വില: 135/-
visit the facebook page for the book:
https://www.facebook.com/AjourneythroughKathmandu/
visit the facebook page for the book:
https://www.facebook.com/AjourneythroughKathmandu/
No comments:
Post a Comment