My Strength

what do you like about this blog?

Thursday, March 2, 2017

ഇംഗ്ലീഷ് ഗ്രാമറിന്റെ ഗ്രാമീണം : ചില "കുറുന്തിൽ" വിദ്യകൾ/KURUNTHIL


                                                 -to dearest Sureshan Master (Shri. Suresh Kurunthil)
കുട്ടികൾ പ്രേക്ഷകരായുള്ള ക്ലാസ്സ് മുറികളിൽ പരമ്പരാഗത സ്‌ക്രീനുകളും, അകലങ്ങളും ഭേദിച്ച്  ഉല്ലാസ-ചിന്താ-പ്രചോദന തരംഗം തീർത്ത് തകർത്താടുന്ന അധ്യാപകരാണ് അവരുടെ ജീവിതത്തിലെ സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളും. ക്ലാസ് മുറിയിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിലുള്ള പാണ്ഡിത്യത്തേക്കാൾ കുട്ടികളിലേക്ക് തന്മയത്തത്തോടെ പകരാനുള്ള കഴിവ് അധ്യാപകന്റെ ഏറ്റവും വലിയ സംഭാവനയാണ്. ഭാഷാ വിഷയങ്ങൾ, സാഹിത്യം തുടങ്ങിയവ പഠിപ്പിക്കുന്നവർ അതിലേക്ക് ചേർക്കുന്ന ഒരു മാജിക് ചേരുവയുണ്ട്, അമൂർത്ത പ്രേരകശക്തിയുടെ ഹൈ വോൾട്ടേജ് പ്രവാഹമുണ്ട്.

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ ഇംഗ്ലീഷ് അധ്യാപനത്തിന് ടൂട്ടോറിയൽ കോളേജുകളിൽ നാടൻ ഭാഷയുടെ വീര്യം ചേർത്ത് ഗ്രാമറിനെ പുതിയ രൂപത്തിൽ അവതരിപ്പിച്ചതാണ് സുരേഷ് കുറുന്തിൽ എന്ന സുരേശൻ മാഷിന്റെ ഏറ്റവും വലിയ സംഭാവന. പാണ്ഡിത്യങ്ങളുടെ ഈഗോകളെ ഉടച്ചു വാർത്ത രീതിയാണ് സാറിന്റേത്. കാർക്കശ്യത്തിന്റെയും, സ്നേഹത്തിന്റെയും ഭാഷ ഒരുപോലെ കൈകാര്യം ചെയ്ത് വെറുക്കപ്പെടാതെയിരിക്കുക എന്നത് ഒരു ജമണ്ടൻ  വെല്ലുവിളിയാണ്. അത് അത്യുജ്വലമായി സാധ്യമാക്കാനുള്ള അതുല്യമായ കഴിവ് സുരേശൻ മാഷിനുണ്ട്. മലയാള സിനിമയിൽ ശ്രീനിവാസനുള്ള പോലൊരു ലൈസൻസ് മാഷിന് കുട്ടികൾ കൊടുത്തിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷാധ്യാപനം ഉച്ചാരണത്തിന്റെ ഗോഷ്ടികളിൽ മാത്രം ഒതുങ്ങുന്ന പതിവു കാഴ്ചകളിൽ നിന്ന് പ്രാദേശിക പ്രയോഗങ്ങളെക്കൊണ്ട് ഇംഗ്ലീഷ് ഗ്രാമറിനെയും ഭാഷയെയും ഡി കോളനൈസ് ചെയ്യാൻ ഉള്ള അത്ഭുത വൈദഗ്ധ്യം, സഹജ നർമ്മബോധം എന്നിവ കൊണ്ട് ക്ലാസ്സ് മുറികളെ ത്രില്ലടിപ്പിച്ച പ്രതിഭയാണദ്ദേഹം. ഭാഷയുടെ ഏതു പ്രയോഗത്തെയും നാടൻ, പ്രാദേശിക സ്ലാങ്ങുകളെക്കൊണ്ടും, നാടൻ ജീവിത പരിസരങ്ങളിലേക്ക് പറിച്ചുനട്ടുകൊണ്ടും ഡീ കോഡ് ചെയ്യാൻ സുരേശൻ മാഷ്ക്ക് അനന്യമായ കഴിവുണ്ട്. ഷേക്‌സ്‌പിയറിന്റെ കഥാപാത്രങ്ങളെ നാടൻ ചായക്കടകളിലിരുത്തി ജനകീയമാക്കുന്ന വിപ്ലവം. 

"oh, father, you come again?"
എന്ന പാഠഭാഗം ഒറ്റയടിക്കൊരു ശ്രീനിവാസൻ ശൈലിയിൽ "എന്റച്ചാ നിങ്ങ പിന്നിം ബെന്നുവ?'
എന്നു തർജമ ചെയ്യുമ്പോൾ കുട്ടികളിലേക്ക് സരസമായി പ്രവേശിക്കുകയാണദ്ദേഹം.
" 'very boy' എന്നാൽ വളരെ ചെക്കൻ എന്നല്ല അതെ ചെക്കൻ എന്നാണ്"
ഈ ഒരൊറ്റ പ്രയോഗം മതി ഗ്രാമറിന്റെ ലോകത്തെ അലങ്കാരങ്ങൾ തകർന്നു വീഴാൻ, ഒരു ബെൽജിയൻ ചോക്ലേറ്റ് നമ്മുടെ മജീച്ചയുടെ പീടികയിലെ നാരങ്ങാ മുട്ടായി ആയി മാറാൻ.

(First row(sitting) from left to right: Ramakrishnan, Mohanan Vtv, T. Kunhiraman, Suresh Kurunthil, Prakash Shenoy, T V Narayaynan, P.P. Pavithran, Kamalakshan Cheralan Poovalappil. Second row: Reginald, P.P. Kunhiraman, Manoharan Av, T.V.Damodaran, Sasi Mohanan Pariyachery, P.P.Rajan, A.Chandran. Third row: Krishnan, Kurunthil Rajan, Vijayan Kundu Valappil, Preman, Bhaskaran. in 1983)

ഭാഷയെ പ്രാദേശികതയിൽ നിന്ന് വേരറുത്ത് നടത്തുന്ന വിനിമയങ്ങൾ സുസ്ഥിരമല്ലാത്ത വികസന പദ്ധതികൾ പോലെ ദീര്ഘായുസ്സില്ലാത്തവയാണെന്ന് മാത്രമല്ല അറിവിനെ സ്വായത്തമാക്കുന്നതിലുള്ള തനത് സ്വഭാവവും, സൗന്ദര്യവും അത് നഷ്ടപ്പെടുത്തുന്നു എന്ന് കൂടിയുണ്ട്. ഇത് വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രസക്തമാണ്. കേരളത്തിലെ ഒരു പ്രദേശത്ത് അദ്ധ്യാപകൻ ഒരു കുട്ടിയോട് നടത്തിയ സംഭാഷണ സന്ദർഭം ഉദ്ധരിക്കട്ടെ:

"ബുക്ക് വാങ്ങിയില്ലേ?"
"അടക്ക ബിറ്റിറ്റ് മാങ്ങാ"
"ഫീസ് അടച്ചോ?"
"മാങ്ങ ബിറ്റിറ്റ് അടക്കാ"

ഈ കുട്ടിയുടെ ഉത്തരങ്ങളോട് ദേഷ്യത്തോടെയാണ് ഇത് കേട്ട അദ്ധ്യാപകൻ പെരുമാറുന്നതെങ്കിൽ അദ്ദേഹം വിദ്യാഭ്യാസത്തിന്റെയും, ഭാഷാ പഠനത്തിന്റെയും വ്യോമ വിശാല സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്. ഇംഗ്ളീഷ് ഭാഷാധ്യാപനത്തിലെ ഏറ്റവും വലിയ വെല്ലുവിളി തനതിനെ ചേർത്ത് ഭാഷയെ കൈകാര്യം ചെയ്യുക എന്നതാണ്. പല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളുടെയും ദുരന്തം ഇവിടെയാണ്. ഭാഷയെ ടി വി യിലെ കുക്കറി ഷോ പോലെ വറുത്ത് വേവിച്ചെടുക്കുന്ന അഭ്യാസം. സുരേശൻ മാഷുടേത് തുളച്ചു കയറുന്ന ഒരു പരുക്കൻ രീതിയാണ്. എല്ലാ ആലങ്കാരികതകളെയും നിമിഷങ്ങൾ കൊണ്ട് പറിച്ചെറിഞ്ഞ് ഭാഷയുടെ മൂല സ്വഭാവത്തിലേക്ക് തള്ളിയിടുന്ന രീതി. ഈ നാടൻ പ്രയോഗമാണ് മാഷിന്റെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ മാഷ് നൽകിയ കരുത്ത്. 

കെ എം കെ തീയറ്ററിൽ ഒരു സിനിമയ്ക്കിടെ കറന്റ് പോയപ്പോൾ ഒച്ചവെച്ചവരോട് മിണ്ടാതിരിക്കാൻ ആജ്ഞാപിച്ച ആളിനോട് ആരോ തിരിച്ചു ചോദിച്ചത്രേ:
"നീയാര് കുറുന്തിൽ സുരേശൻ മാഷാ?" 

വ്യകതികൾ ഒരു പ്രദേശത്തിന്റെ പേരാകുന്നതും, ഒരു സ്വഭാവത്തിന്റെ രൂപകമാകുന്നതുമൊക്കെ അവരുടെ സംഭാവനകൾ ആളുകളുടെ മനസ്സിൽ മുദ്രണം ചെയ്യപ്പെടുമ്പോളാണ്.

ഗ്രാമറിലെ ഏതെങ്കിലും ഒരു ഭാഗം പഠിപ്പിക്കുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ തലയാട്ടുന്നവരെയും മാഷ് തനതു ശൈലിയിൽ പരിഹസിച്ചുണർത്തും, ഇങ്ങനെ:

"ഉം...തലയാട്ടി മരിച്ചോ...നാളെ ചോയ്ക്കുമ്പം അറിയാ...ഉം...ആട്ടിക്കോ.."

ഗാന്ധിജിയെക്കുറിച്ചുള്ള ഒരു അധ്യായത്തിൽ വന്ന ഇംഗ്ലീഷ് വാക്യം:
"Gandhi was not an extraordinary boy..."
സുരേശൻ മാഷിന്റെ കയ്യിൽ പുതുജീവൻ വെച്ചു, നർമത്തിന്റെ മനോഹരമായ സാക്ഷാത്കാരം:

"ഗാന്ധി പിന്ന ഏറക്കറാണ്ട് പഠിക്കൊന്നും ചെയ്യൂല... എന്നാ മോശും അല്ലാ... നിങ്ങളെല്ലം പോലെന്നെന്ന്"

ഒരു നാടിന്റെ സാംസ്കാരിക ബ്ളാക്ക് ബോർഡിൽ മായാത്ത അക്ഷരങ്ങൾ കൊണ്ട് സംഭാവന നൽകുന്നവർ സുരേശൻ മാഷെപ്പോലെ എത്രയോ പേരുണ്ട്. അവരുടെ സംഭാവനകളെ അംഗീകരിക്കുമ്പോൾ പ്രത്യയശാസ്ത്രങ്ങളോ, മറ്റു മാനദണ്ഡങ്ങളോ തടസ്സമാകരുത്.

പ്രകാശ് ഷേണായിയുടെയും, പി പി രാജന്റെയും കൂടെ കെ.ഗോവിന്ദൻ സ്മാരക കെട്ടിടത്തിൽ "സാംസ്കാരിക വേദി" എന്ന പേരിൽ തുടങ്ങിയ കൂട്ടായ്മ "നക്സലിസം" എന്ന് തുലനം ചെയ്യപ്പെട്ടപ്പോൾ വേദനിച്ച അനേകം രാത്രികളിലൊന്നിലാണ് ഒരു ടൂട്ടോറിയൽ കോളേജ് തുടങ്ങണമെന്ന തീവ്രമോഹം ഉണ്ടായതും സുധാകര പൈയുടെ വീടിന്റെ വാർപ് പലക എടുത്ത് പിലാക്കാ കുഞ്ഞിരാമൻ ഉണ്ടാക്കിയ ബെഞ്ചും ഡെസ്കും വെച്ച് പത്തൊമ്പത് കുട്ടികളുമായി "അക്കാദമി" തുടങ്ങുന്നത് 1979 ൽ. ഏറെ പേരെടുത്ത "എക്സലന്റ്"-ഉം, "കരിവെള്ളൂർ ടൂട്ടോറിയൽസ്" -ഉം ആയിരുന്നു പ്രധാന വെല്ലുവിളികൾ. എം എസ് സി നാരായണൻ മാഷും, വി വി ബാലകൃഷ്ണൻ മാഷും നേതൃത്വം നല്കിയുന്ന പാരലൽ പ്രസ്ഥാനങ്ങൾക്ക് പാരലലായി മറ്റൊന്ന് വിജയിപ്പിച്ചെടുക്കുക തികച്ചും സാഹസികമാണ്. കൂടെ പ്രകാശ് ഷേണായിയും, കോടോത്ത് സുരേഷും മാത്‍സ്-ന്. ഹിസ്റ്ററി കെ വി രാജൻ, സുവോളജി പ്രസന്ന, കെമിസ്ട്രി ലളിത, ഹിന്ദി ജനാർദ്ദനൻ എന്ന നല്ലൊരു ടീം പക്ഷെ ഇംഗ്ലീഷ് പഠിപ്പിക്കാൻ മാത്രം ആരുമില്ല. 


പയ്യന്നൂർ കോളേജിൽ നിന്ന് മാത്‍സ് -ൽ ബിരുദമെടുത്ത സുരേശൻ മാഷ് ഏറെ ഭയത്തോടെയാണെങ്കിലും ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തു. അത് പാണ്ഡിത്യത്തിന്റെ നിഷ്കർഷകളോടുള്ള ജനകീയ രീതിയുടെ തുടക്കമായിരുന്നു. വി വി ബാലകൃഷ്ണൻ മാഷിൽ നിന്നാർജ്ജിച്ച ജ്ഞാനവും, എം എസ് സി നാരായണൻ മാഷിൽ നിന്ന് സ്വായത്തമാക്കിയ അധ്യാപന രീതികളും മിശ്രണം ചെയ്യപ്പെട്ടപ്പോൾ സുരേശൻ മാഷ് ഇംഗ്ലീഷ് അധ്യാപനത്തിന് പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു. ശ്രീ കുണ്ടുവളപ്പിൽ വിജയനാണ് സുരേശൻ മാഷിന് മാർഗ നിർദേശങ്ങൾ നൽകിയ ഒരാത്മാർത്ഥ സുഹൃത്ത്. 1980 ൽ നൂറു കുട്ടികളായി വർധിക്കുകയും ടൂട്ടോറിയൽ ഓണക്കുന്നിലേക്ക് മാറ്റുകയും ചെയ്തു. പുതിയ അധ്യാപകരായി മനോഹരൻ, പ്രേമൻ തുടങ്ങിയവർ കൂടെ ചേർന്നു. 1984 ആയപ്പോഴേക്കും "കരിവെള്ളൂർ ടൂട്ടോറിയൽസ്" വിലയ്ക്ക് വാങ്ങി. ഏറ്റവും നല്ല റിസൾട്ട് എന്ന ലക്ഷ്യത്തോടെ രാവും പകലും അദ്ധ്വാനിച്ചു. രാഷ്ട്രീയത്തിന്റെ ചുവപ്പൻ സഹകരണം സ്വപ്നങ്ങളെ കൂടുതൽ പച്ചപിടിപ്പിച്ചു. പല പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാനും കൂടുതൽ ഊർജം പകരാനും ബീഡി കമ്പനിയിലെ തൊഴിലാളികളും, പാർട്ടിയും ഏറെ സഹായിച്ചു. 

1986 ൽ "എക്സലന്റ്" കൂടെ വിലയ്ക്ക് വാങ്ങിയപ്പോൾ കുട്ടികളുടെ എണ്ണം നാലായിരമായി. ഒരു ക്ലാസിൽ അമ്പത് കുട്ടികൾ വരെയുള്ള പതിനാല് എസ് എസ് എൽ സി ഫെയ്ൽഡ് ബാച്ച് പോലും വിജയകരമായി നടത്തിയിരുന്ന കാലം. ടൂട്ടോറിയലിൽ തന്നെയായിരുന്നു താമസം. രാത്രി ബാച്ച്(9.30 വരെ) അടക്കം ഒരു ദിവസം എട്ടോ ഒമ്പതോ മണിക്കൂർ പഠിപ്പിച്ചിരുന്നു. തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചതു കൊണ്ടുതന്നെ 116 മാർക്കിൽ നിന്ന് 372 മാർക്കിലേക്ക് കുട്ടികളെ ഉയർത്താൻ കഴിഞ്ഞ ചരിത്രം വരെ ഉണ്ടായിട്ടുണ്ട്. "അക്കാദമി" ഒരു മുതലാളിയുടെ സൃഷ്ടിയല്ല, അക്കാദമിക്ക് സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ, ആർജവമുള്ള ഒരു മാനുഷിക പ്രത്യയശാസ്ത്രത്തിന്റെ സാമൂഹിക മുന്നേറ്റമായിരുന്നു. വിഠോബാ ക്ഷേത്രത്തിൽ രാവിലെ എട്ടര മണിക്ക് ജയഭാരതിയെ താലികെട്ടിയ സുരേശൻ മാഷ് 12.30 ന് ക്ലാസെടുക്കാൻ ഓണക്കുന്നിൽ "അക്കാദമി" യിൽ എത്തിയത് നർമത്തോടെയും, അത്ഭുതത്തോടെയും പലരും ഓർക്കുന്നുണ്ട്. മകൻ അനൂപും, മകൾ നിത്യയും മാഷിന്റെ പാതയിലല്ലെങ്കിലും ആയുർവേദ രംഗത്ത് സജീവമായി. 

1995 ൽ "അക്കാദമി" വിട്ടുകൊടുത്തെങ്കിലും മാഷ് അതിനെ സ്വന്തം കുട്ടിയെപ്പോലെ ഓർക്കുന്നു. ഇംഗ്ലീഷ് ഗ്രാമർ പഠനത്തിലെ അസ്കിതകൾക്ക് കയ്‌പോടെയും മധുരം ചേർത്തും പ്രതിവിധി ചെയ്തിരുന്ന മാഷ് വൈദ്യരംഗത്ത് ജോലി ചെയ്തു തുടങ്ങിയത് ഒരു രൂപകമായി മാത്രമേ കാണാൻ പറ്റൂ. ഭാഷാതുരതകൾ ഇനിയും മാഷിന്റെ കൈകളിലൂടെ സുഖപ്പെടാനുണ്ട്. നോക്കൂ ജോലിക്കിടയിലും ഇന്നും മാഷ് അധ്യാപനം തുടരുന്നു. അദ്ദേഹം അല്പം കടുപ്പം ചേർത്ത് പറഞ്ഞാൽ ഭാഷാഭിഷഗ്വരനാണ്. 

ഇന്ററോഗേറ്റീവ് സെന്റെൻസ് എന്താണെന്ന് പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഒരുദാഹരണം പറയാൻ ആവശ്യപ്പെട്ട കുട്ടി "what" എന്ന question word കണ്ടത് കൊണ്ട് പറഞ്ഞ "What a Pity" എന്ന തെറ്റായ വാക്യത്തിനുള്ള മാഷിന്റെ മറുപടി മതി ഒറ്റവാക്കിൽ എല്ലാം സംഗ്രഹിക്കാൻ:

"ചെണ്ടമുട്ടി പോകുന്നതെല്ലം മുച്ചിലോട്ട് പോതി ആവണന്നില്ലാന്ന് " !! 
                                                                 -സന്തോഷ് കാന (by Santhosh Kana)

സുരേശൻ മാഷുടെ കൂടെയുള്ള കാലങ്ങളെ ചില പൂർവ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾ ഓർക്കുന്നു:

ഞാന്‍ സുരേശന്‍മാഷിന്‍റെ ആദ്യത്തെ വിദ്യാര്‍ത്ഥികളില്‍ ഒരാളാനെന്നതില്‍ അഭിമാനിക്കുന്നു. 1979ല്‍ ഞാന്‍, ദിനേശ്പൈ, സംപത്ത്, ലത, ചിത്ര, ആയിഷ തുടങ്ങിയ ഒരു പത്തോളം കുട്ടികളുമായി കരിവെള്ളൂര്‍ ബസാറില്‍ പഴയ വളം ഡിപ്പോ കെട്ടിടത്തിലായിരുന്നു പിന്നീട് പ്രശസ്തമായ ട്യൂട്ടോറിയല്‍ അക്കാദമി ആരംഭിച്ചത്. പിന്നീട് sslc exam സമയത്ത് ഞങ്ങള്‍ കുറച്ച് കുട്ടികള്‍ക് സുരേശന്‍മാഷിന്‍റെ വീട്ടില്‍വച്ച് special class(with food) തന്നതൊക്കെ ഇപ്പോഴും ഓര്‍കുന്നു. സുരേശന്‍മാഷിനോടും ടി കുഞ്ഞിരാമന്‍മാഷിനോടും ഒരു പ്രത്യേക ആത്മബന്ധമായിരുന്നു. `അല്ലേ ഈശ്വരന്‍മാരേ' എന്ന ഒരു വിളിയുണ്‍ടായിരുന്നു സുരേശന്‍മാഷിന്, ഓര്‍മയുണ്‍ടോ,,,,,,,(Dinesh Mundavalappil)


I got a base in English grammar only after attending his class. He is such a wonderful teacher and there are not enough words to explain just how powerful was his grammar class. I use the same methods to teach my son. I always say to him about my great teacher during the study time. Thank u very much sir& god bless u sir. (Leena Santhosh)

 

18 comments:

Unknown said...

Suuperb... santhosh kumar kana....😊

Brijesh said...

Well written memories of Academy and Sureshan Mash.

mithun said...

Ha ha ,, 2001 sslc ,, മാഷുടെ വീട്ടിൽ വച്ച രാത്രി സ്പെഷ്യൽ ക്ലാസ് ,,ഞാൻ ,വിശ്വാസ് പിന്നെ അനൂപും ( മാഷുടെ മകൻ) ,, nostalgic feeling ,,, santhosh etta superb ആയിട്ട എഴുതി .. ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി..

Unknown said...

വല്ലാത്തൊരു feeling ആണ് അക്കാദമി.
നന്നായി വിവരിച്ച സന്തോഷിന് അഭിനന്ദനങ്ങൾ

Shaanmangalassery said...

നന്നായി എഴുതി മാഷെപ്പറ്റി

Unknown said...

സന്തോഷേട്ടാ ...
നാടിനെയും നാടിൻറെ നന്മ കലർന്ന പഴയ കാലത്തെയും കുറിച്ച് വിവരിച്ചു തന്നതിന് ...നന്ദി .
ഷമീർ ..ഒരു
പഴയ അയൽവാസി ..

Unknown said...

ഒരുപാട് നൻമ നിറഞ്ഞ ആ പഴയകാല ഓർമകളിലേക്ക് തള്ളിവിട്ട ഒരു 'എഴുത്തു ...
നന്ദി , സന്തോഷേട്ടാ ..
ഓർക്കുന്നോ ഈ പഴയ അയൽവാസിയെ ..

SANTHOSH KANA said...

thank you so much everyone.

Unknown said...

I had studied three years at" Karivellur Academy",still I am remembering Kurindil'sir's class ie, while studying SSLC with out the text book he had started the class (Abraham Lincon and Swift things are beautiful) once in pre degree class also he had done the same way (Madhavikutt's one poem : stop here or gentle pass) can't forget him, May The God Bless Him.

Unknown said...

a real tribute to our alma mater

Unknown said...

wonderful tribute to our alma mater

vinni said...

Read it now. Bit provincial. I liked the bit abt muchilot pothi

NARENDRAN CEEPEE said...

വളരെ നന്നായിട്ട് എഴുതി.

Unknown said...

One of the best teacher..... i ever attended.... not only in and also any other class..... i realised that English grammar can be teached in sucha an amazing way..... nb:-(he is a good teacher but iam not a good student so many mistakes may present in my comment)

sree said...

Etrakkum manoharam ayi njn English grammar kettittilla....cheetha paranjalum mashinodu deshyam orikkaulm thonnittilla.....He is such wonderful teacher...(talent academy student)

Layman reminiscences said...

Santhosh,
Beautifully penned reminiscences..
I was an excel product of late seventies..
Kurunthil Brothers, great English teachers ...

Unknown said...

👍🏻👍🏻

RANJITH MK said...


@അക്കാദമി ചെറുവത്തൂർ വെക്കേഷൻ ക്ലാസിൽ ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിച്ചിരുന്നു. Great