My Strength

what do you like about this blog?

Sunday, October 20, 2013

സാംസ്കാരിക പ്രവര്‍ത്തനം (SAMSKAARIKA PRAVARTHANAM)


ഏതൊരു സാംസ്കാരിക പ്രവര്‍ത്തനവും "തിരിച്ചറിവിന് " വേണ്ടിയാണ്. 
ഉപരിപ്ലവമായ കാഴ്ച വിട്ട് സമൂഹത്തിന്റെ അടിയൊഴുക്കുകളെ അറിയാനുള്ള കഴിവാണ് ഉണ്ടാകേണ്ടത്. വാളെടുത്തവനൊക്കെ വെളിച്ചപ്പാടല്ല എന്ന തിരിച്ചറിവ്. മൗലിക സര്‍ഗാത്മകതയെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക എന്ന ധര്‍മ്മമാണ് നിറവേറ്റേണ്ടത്. കഥയും, കവിതയും, എഴുത്തും, കലാ വാസനയും ഒരു പ്രായത്തിലെ താത്കാലിക പ്രേമം പോലെയല്ല എന്നും, അത് ഗഹനമായ ജീവിതാനുഭവങ്ങളില്‍ നിന്നും, കാഴ്ചപ്പാടുകളില്‍ നിന്നും പിറക്കേണ്ട അത്യാസന്നതയാണെന്നും തിരിച്ചറിയുക. ഈ തിരിച്ചറിവിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ഏതൊരു സാംസ്കാരിക പ്രവര്‍ത്തനവും ഒരു സാമൂഹ്യ വിരുദ്ധ, മനുഷ്യ വിരുദ്ധ പ്രവര്‍ത്തനമായി, ഹിംസയായി തീരുന്നു. 

                                                                    ---സന്തോഷ്‌ കുമാര്‍ കാനാ 

No comments: