എല്ലാം നശിച്ചു പോകുന്നു
വാക്കുകൾ വൃഥാ അലയുന്നു
നിരാശാദൂതരായി, അവശരായി
തിരിച്ചു വരുന്നു
പിടിച്ച കൈകൾ വഴുതിപ്പോകുന്നു
ഈ മണലിലെ എന്റെ കാലടയാളം
എന്റെ കൂടെ മാഞ്ഞു പോകുന്നു
ഓരോ നിമിഷവും
ഒന്നിനെയും നിലനിർത്താനനുവദിയ്ക്കാത്ത
എന്തോ ഒന്ന്
എനിക്ക് ചുറ്റും പറക്കുന്നു.
--
സന്തോഷ് കുമാർ കാനാ
No comments:
Post a Comment