മഴയിൽ ദൂരയാത്ര വേദനയാണ്,
വിരഹമാണ്
ഗൃഹാതുരത്വമാണ്.
വേനലിൽ യാത്ര ദുരിതമാണ്
വീടിന്റെ ഒരു കോണിലിരുന്ന്
ജനാലയിലൂടെ മഴ നോക്കി
നടത്തുന്ന മനോയാത്ര കാല്പനികമാണ്.
റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പിന്റെ യാത്ര
ദുഖമാണ്
ലക്ഷ്യത്തിലെത്തി വിരഹ വേദനയോടെ
പിറകോട്ട് നടത്തുന്ന ഓർമയാത്ര
അസഹ്യ ദുഖമാണ്
മരിച്ച വീട്ടിലേയ്ക്കും
തിരിച്ചുമുള്ള യാത്ര
ആത്മീയമാണ്
ആശുപത്രിയിലേയ്ക്കുള്ള യാത്ര മരവിപ്പാണ്
പുസ്തകങ്ങളിലൂടെയുള്ള യാത്ര
ഏകാന്ത സുഖമാണ്
എല്ലാവരും യാത്രയിലാണ്
പുറകോട്ട്, മുന്നോട്ട്, പാർശ്വങ്ങളിലേയ്ക്ക്,
ആഴങ്ങളിലേയ്ക്ക്, ഉയരങ്ങളിലേയ്ക്ക്,
അകത്തേയ്ക്ക്, പുറത്തേയ്ക്ക്,
തന്നിലേയ്ക്ക്
--- സന്തോഷ് കുമാർ കാനാ
വിരഹമാണ്
ഗൃഹാതുരത്വമാണ്.
വേനലിൽ യാത്ര ദുരിതമാണ്
വീടിന്റെ ഒരു കോണിലിരുന്ന്
ജനാലയിലൂടെ മഴ നോക്കി
നടത്തുന്ന മനോയാത്ര കാല്പനികമാണ്.
റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പിന്റെ യാത്ര
ദുഖമാണ്
ലക്ഷ്യത്തിലെത്തി വിരഹ വേദനയോടെ
പിറകോട്ട് നടത്തുന്ന ഓർമയാത്ര
അസഹ്യ ദുഖമാണ്
മരിച്ച വീട്ടിലേയ്ക്കും
തിരിച്ചുമുള്ള യാത്ര
ആത്മീയമാണ്
ആശുപത്രിയിലേയ്ക്കുള്ള യാത്ര മരവിപ്പാണ്
പുസ്തകങ്ങളിലൂടെയുള്ള യാത്ര
ഏകാന്ത സുഖമാണ്
എല്ലാവരും യാത്രയിലാണ്
പുറകോട്ട്, മുന്നോട്ട്, പാർശ്വങ്ങളിലേയ്ക്ക്,
ആഴങ്ങളിലേയ്ക്ക്, ഉയരങ്ങളിലേയ്ക്ക്,
അകത്തേയ്ക്ക്, പുറത്തേയ്ക്ക്,
തന്നിലേയ്ക്ക്
--- സന്തോഷ് കുമാർ കാനാ
No comments:
Post a Comment