ഡോക്ടറോട് ചോദിച്ചു: സാർ ശ്വാസം മുട്ടലുണ്ട് ചൊറിച്ചിലും. എന്തു ചെയ്യണം?
ഡോക്ടർ:
വാക്കലർജിയാണ്. പൊള്ളയായ വാക്കസർത്തുകളുള്ളിടത്തു നിന്ന് ഒഴിഞ്ഞു മാറുക.
സ്വാഗത പ്രസംഗം കഴിയുന്നതും ഒഴിവാക്കുക, നന്ദി പറയലും. ശബ്ദകോശവും, ശ്വാസ
കോശവും തമ്മിൽ ബന്ധമുണ്ട്. കണ്ടമാനം കൃത്രിമ വാക്കുകൾ ശ്വാസ കോശത്തിൽ
കയറിയാൽ വലിയ വില കൊടുക്കേണ്ടി വരും.
---സന്തോഷ് കാന
No comments:
Post a Comment