My Strength

what do you like about this blog?

Sunday, March 29, 2015

മുഖ സ്തുതി (Mukhasthuthi)

                                                  --reading the face of Yesudas, Mohanlal & Osho
പണ്ട് പണ്ട് മുഖ പുസ്തകങ്ങളും, സ്വചിത്രങ്ങളും ഉടലെടുക്കുന്നതിന് മുമ്പ് തന്നെ മുഖ സൌന്ദര്യത്തെ ഞാൻ ധ്യാന സമാന അനുഭൂതിയായി അറിഞ്ഞിട്ടുണ്ട്. മനസ്സും, ശരീരവും, ആത്മാവും ആനന്ദ നിർവൃതിയിൽ ഒരു പതംഗം പോലെ ചിറക് നിവർത്തി അനന്തതയിൽ അലിയുന്ന നിമിഷം!! അതിന് സംഗീതം, ഒരു വികാര നിർഭര നിമിഷം, ഹൃദയസ്പർശിയായ വരികൾ, വാക്കുകൾ തുടങ്ങി പലതും കാരണമായേക്കാം. യേശുദാസ് പാടുമ്പോൾ, മോഹൻലാൽ അഭിനയിക്കുമ്പോൾ ചില മുഹൂർത്തങ്ങളിൽ ആ മുഖത്ത് ഈ നിർവൃതി ഞാൻ കണ്ടിട്ടുണ്ട്. ഓഷോ രജനീഷിന്റെ മുഖത്ത് വിരിയുന്നതും അതേ ആത്മീയാനുഭവം...!! കണ്ടു കണ്ട് ഞാൻ ധ്യാന നിരതനായിട്ടുണ്ട്. 

ദാസേട്ടൻ പാടുന്നത്, കേൾക്കുന്നതിനെക്കാളും കാണുന്നതാണ് എനിയ്ക്ക് കൂടുതൽ ഇഷ്ടം. തിരുവനന്തപുരം ദൂരദർശൻ ചാനലിൽ "അർച്ചന" എന്ന കച്ചേരിയുടെ ദൃശ്യങ്ങൾ ഒന്നു കണ്ടു നോക്കൂ. ഗാന ഗന്ധർവൻ എന്ന വിശേഷണം എത്ര ഉചിതമാണ്.
https://www.youtube.com/watch?v=oGrn6KGUN54

https://www.youtube.com/watch?v=x_GH5cJ5CPI

https://www.youtube.com/watch?v=PlDmFZS1dzQ

മോഹൻലാൽ താടി വളർത്തുമ്പോൾ അദ്ദേഹത്തിന് കൈ വരുന്ന ഒരു സാത്വിക പരിവേഷം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ആ മുഖത്ത് പിന്നെ ഈ നിർവൃതിയുടെ നിരന്തര വിളയാട്ടമാണ്. "ദേവദൂതൻ" എന്ന സിനിമയുടെ  തുടക്കത്തിലുള്ള "എന്തരോ മഹാനു ഭാവുലു..." എന്ന കീർത്തനത്തിന്റെ ആത്മീയ ഭാവത്തെ അദ്ദേഹം എത്ര മനോഹരമായാണ് ആ മുഖത്തും ശരീര ഭാഷയിലും ആവാഹിയ്ക്കുന്നത്!!
https://www.youtube.com/watch?v=8fBanwEaK3E

ഓഷോ തന്റെ ആത്മീയ പ്രഭാഷണങ്ങളിൽ മുഖ ഭാവങ്ങൾ കൊണ്ട് സൃഷ്ടിക്കുന്ന ഒരു മാന്ത്രിക വലയമുണ്ട്. ആ വാക്കുകൾക്ക് അനശ്വര പ്രഭയും, ജീവനും നല്കുന്ന ആ മന്ദഹാസം!! ഓഷോയുടെ പ്രഭാഷണങ്ങൾ കാണുന്നത് ഒരു ആനന്ദ നിർവൃതിയാണ്.വാക്കുകളല്ല ലക്ഷ്യമെന്നും,അതൊരു മാധ്യമം മാത്രമാണെന്നും നമ്മെ അനുഭവിപ്പിക്കുന്ന അതുല്യ നിമിഷങ്ങൾ.
https://www.youtube.com/watch?v=nEQbpN-zqMU
ഈ മൂന്നു പ്രതിഭകൾക്കും, അവരുടെ മുഖത്തെ മാസ്മരിക മന്ദഹാസത്തിനും അതുളവാക്കുന നിർവാണ സമാനമായ അമൂർത്ത ആനന്ദത്തിനും സ്തുതി, പ്രണാമം.

കലാകാരൻ, പ്രതിഭ, മഹാനായ ഗുരു തുടങ്ങി അസാമാന്യമായ ആത്മീയ ഊർജം ഉള്ളിൽ കൊണ്ടു നടക്കുന്ന ഇവരുടെ മുഖത്തെ ഭാവങ്ങൾ കലയുടെ ആത്യന്തിക ലക്ഷ്യ പ്രാപ്തിയുടെ മൂർത്ത നിദാനമാണ്‌. ഗായകനും, ഗാനവും ഒന്നാകുന്ന, നടനും, നാട്യവും ഒന്നാകുന്ന, വാക്കും, സത്യവും ഒന്നാകുന്ന ആ നിമിഷത്തിന്റെ നിശ്ചലമായ, നിശ്ശബ്ദമായ നിർവൃതിയെ നമുക്കവർ ആ മുഖത്ത് പകർന്നു തരുന്നു.സംഗീതവും, കലയും, ജീവിതവും സാഫല്യം അറിയുന്നു.
സ്തുതി 
                    ------- സന്തോഷ്‌ കുമാർ കാനാ 
please listen to an audio of this article in my voice clicking here:
https://soundcloud.com/kanasanthosh/mohanlal-osho-and-yesudas-extolling-their-facesanthosh-kana 

1 comment:

Unknown said...

Please post an English translation too, for the benefit of people like me. Thanks. Deepak Nair